Kerala

ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് ആരോഗ്യമന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് […]

Local

കെ.നാരായണന്‍ നമ്പൂതിരി മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ ആദരിച്ചു

  • 20th November 2019
  • 0 Comments

രാഷ്ട്രപതിയില്‍ നിന്നും മികച്ച അധ്യാപകനുള്ള അവാര്‍ഡും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ അവാര്‍ഡും ലഭിച്ച എഴുത്തുകാരനും റിട്ടയേര്‍ഡ് മലയാളം അധ്യാപകനും ലൈബ്രറി കൗണ്‍സില്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകനും ആയ കെ.നാരായണന്‍ നമ്പൂതിരി മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ ആദരിച്ചു. 1995 ല്‍ ആണ് ഇദ്ദേഹത്തിന് രാഷ്ട്രപതിയില്‍ നിന്ന് മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിക്കുന്നത്. പെരിങ്ങളം സ്വദേശിയായ ഇദ്ദേഹം അധ്യാപക ജീവിതത്തിന് ശേഷവും സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാണ്. മികച്ച ഒരു ഭാഷാ പണ്ഡിതന്‍കൂടിയായ ഇദ്ദേഹത്തിനെ വീട്ടിലെത്തിയാമ് […]

News

അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം ചെയ്തു

  • 12th November 2019
  • 0 Comments

പാരമ്പര്യേതര ഊർജ്ജമേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യത- മുഖ്യമന്ത്രി  പാരമ്പര്യേതര ഊർജ്ജോത്പാദന മേഖലയിൽ സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ 2018 ലെ അക്ഷയ ഊർജ്ജ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതിയായിരുന്നു കേരളം കൂടുതൽ ആശ്രയിച്ചിരുന്നത്. താപവൈദ്യുതി നേരത്തെ സംസ്ഥാനത്തുണ്ടായിരുന്നു. പിന്നീട് കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമായപ്പോൾ അതു ഉപയോഗിക്കുകയായിരുന്നു.എന്നാൽ, നിലവിൽ ഒരു പ്രശ്നവുമില്ലാതെ വ്യാപിപ്പിക്കാൻ കഴിയുന്നത് സൗരോർജ്ജമാണ്. ആ രംഗത്ത് വലിയ മികവ് കാണിക്കാനാവുന്ന ഏജൻസിയാണ് […]

Kerala Local

പിഎസ്എൻ കോളേജ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരം എം.സിബ്ഗത്തുള്ളയ്ക്ക്

കുന്ദമംഗലം : മികച്ച പത്രപ്രവർത്തനത്തിനുള്ള പിഎസ്എൻ കോളേജ് നൽകുന്ന ഉപഹാരം കുന്ദമംഗലത്തെ അറിയപ്പെടുന്ന മുതിർന്ന പത്രപ്രവർത്തകനും കുന്ദമംഗലം ന്യൂസിന്റെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളയ്ക്ക് സമർപ്പിച്ചു. പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം ചടങ്ങിലാണ് കുന്ദമംഗലം എംഎൽഎ പിടിഎ റഹിം ഉപഹാരം സമർപ്പിച്ചത്. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം വാർത്തയിലുടെ ജനങ്ങളിലേക്ക് എത്തിച്ചതാണ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരത്തിന് എം. സിബ്ഗത്തുള്ളയെ അർഹനാക്കിയത്. ചടങ്ങിൽ […]

Trending

നാടക അവാര്‍ഡിന്റെ നിറവില്‍ യക്ഷനാരി

ഓള്‍ കേരള നൃത്തനാടക അസോസിയേഷന്‍ തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാന നാടക മല്‍സരത്തില്‍ 9 പുരസ്‌ക്കാരങ്ങള്‍ നേടി കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ യക്ഷനാരി എന്ന നാടകം. ഹേമന്ത് കുമാറിന്റെ രചനയില്‍ -o p ഷജില്‍ സിന്ധു ‘o p ബബില്‍ സിന്ധുവും ചേര്‍ന്ന് നിര്‍മ്മിച്ച നാടകം രാജേഷ് ഇരുളമാണ് സംവിധാനം ചെയ്തത്. മികച്ച നാടകം മികച്ച നടന്‍ മികച്ച നടി മികച്ച നാടകരചന മികച്ച ഗാനങ്ങള്‍ മികച്ച പശ്ചാത്തല സംഗീതം മികച്ച രംഗപടം’ മികച്ച ഡബ്ബിംഗ് എന്നിവയ്ക്കാണ് പുരസ്‌ക്കാരം […]

News

കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ്

പ്രമുഖ വിദേശ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ് ഒക്ടോബര്‍ അഞ്ചിന് ദുബായില്‍ വെച്ച് സമ്മാനിക്കും. ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് സമ്മാനിക്കുക. കൈരളി ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി ഉപഹാരം സമര്‍പ്പിക്കും. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ജൂറി ചെയര്‍മാന്‍ രവി പിള്ള, കൈരളി എം.ഡി ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സംബന്ധിക്കും. സത്യസന്ധത കൈമുതലാക്കി […]

Kerala

എ എസ് ഐ വേണു ഗോപാലിനെ ആദരിച്ചു

  • 7th September 2019
  • 0 Comments

തിരുവനന്തപുരം : സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് പദ്ധതിയുടെ പത്താമത് സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് എസ് പി സി വിദ്യാർത്ഥികൾക്ക് തുടർച്ചയായി പത്ത് വർഷം പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയിൽ ആദരിച്ചു. തുടർച്ചയായി പരിശീലനം നൽകി മാതൃകയായ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കോഴിക്കോട് സിറ്റി എ എസ് ഐ വേണു ഗോപാലിന് ചടങ്ങിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രശസ്തിപത്രം കൈമാറി. അയ്യായിരത്തോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത പരിപാടിയുടെ […]

Local

സ്തുത്യര്‍ഹ സേവനം; രാജേഷ് കുമാറിനെ ആദരിച്ചു

  • 7th September 2019
  • 0 Comments

കുന്ദമംഗലം; സ്തുത്യര്‍ഹ സേവനം നടത്തിയതിന് spco 7921 രാജേഷ് കുമാറിനെ കുന്ദമംഗലം പൗരാവലി് കുന്ദമംഗലം വ്യാപാരഭവനില്‍ വെച്ച് ആദരിച്ചു. ദിവസള്‍ക്ക് മുന്‍പ് കുന്ദമംഗലത്തെ സിന്ദൂര്‍ ടെക്‌സ്‌ററയില്‍സ് ഉടമയുടെ വീട്ടില്‍ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചപ്പോള്‍ സ്റ്റേഷനില്‍ വിവരം കിട്ടിയ ഉടനെ സ്റ്റേഷനില്‍ നിന്നും സ്ഥലത്തെത്തി തീ പിടിച്ച സിലിണ്ടര്‍ വീട്ടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കുടുംബത്തെയും അയല്‍വാസികളെയും അതിവിദഗ്ധമായി രാജേഷ് രക്ഷപ്പെടുത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നസീബ റായി മറ്റു രാഷ്ട്രീയ […]

Adventure

പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം

പുഴയേത്, റോഡേത് എന്ന് തിരിച്ചറിയാനാകാതെ വെള്ളം കയറിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ ആറാം ക്ലാസുകാരന് കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം. ഓഗസ്റ്റ് 15, വ്യാഴാഴ്ച റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കിടെയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ് പുരസ്‌കാരം നല്‍കിയത്. കര്‍ണാടകയിലെ പ്രളയത്തില്‍ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെങ്കിടേഷ് ആംബുലന്‍സിനു മുന്നില്‍ വഴികാട്ടിയായി ഒാടുകയായിരുന്നു. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് വെങ്കിടേഷ് ആംബുലന്‍സിന് വഴികാട്ടി മുന്നോട്ട് നീങ്ങിയത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി […]

Local

ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം

ചേന്ദമംഗല്ലൂര്‍ : ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം. 2018- 19 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുത്തത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു പോയ ഇരുവഴിഞ്ഞി തീരസംരക്ഷണത്തിനായി പുഴ മഞ്ഞില്‍ തൈകള്‍ പതിവെക്കലിലൂടെ ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചിരുന്നു. മുക്കം നഗരസഭ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട് . അതോടൊപ്പം ആനക്കാം പൊയില്‍ ഗവ. എല്‍ .പി . സ്‌കൂളില്‍ ദീര്‍ഘകാലത്തെ ഒരു സ്വപ്നമായ ഓപണ്‍ […]

error: Protected Content !!