അമ്പരിപ്പിച്ച് അവതാര്‍ ദി വേ ഓഫ് വാട്ടര്‍ പുതിയ ട്രെയ്‌ലര്‍
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍.ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുകയാണ്. ജേക്ക്, നെയ്ത്രി, അവരുടെ കുട്ടികള്‍ എന്നിവരിലൂടെയാണ് ട്രെയ്‌ലര്‍ മുന്നോട്ട് പോകുന്നത്. വായുവിലൂടെയും വെള്ളത്തിലൂടെയും കുതിച്ചുപായാനാവുന്ന അത്ഭുത ജീവികളുടെ പുറത്തേറി ജേക്കും സംഘവും പോരാട്ടത്തിനൊരുങ്ങുന്നതും ട്രെയ്‌ലറില്‍ കാണാം. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, […]