Sports

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റ് വിരമിച്ചു

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റ് (37) വിരമിച്ചു. മധ്യനിര ബാറ്റ്‌സ്മാനും ലെഗ് സ്പിന്നറുമായിരുന്ന വൈറ്റ് ഏകദിനത്തില്‍ 2005-ലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ടി20, ടെസ്റ്റ് മത്സരങ്ങളും കളിച്ചു. ഇടക്കാലത്ത് ടി20 ടീമിന്റെ നായകനായി. 91 ഏകദിനങ്ങളില്‍ 2072 റണ്‍സും 12 വിക്കറ്റും നേടി. 47 ടി20 യില്‍ 984 റണ്‍സും ഒരു വിക്കറ്റും നേടി. നാലു ടെസ്റ്റുകളും കളിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചു. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് […]

Sports

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി ; മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കി സ്മിത്ത്

  • 6th September 2019
  • 0 Comments

കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് ശീലമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടി മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്. കരിയറിലെ 26-ാം സെഞ്ചുറിയായിരുന്നു ഇന്നലെ സ്മിത്ത് നേടിയത്. ഏറ്റവും വേഗം ടെസ്റ്റില്‍ 26 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് ഇതോടെ രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതുണ്ടായിരുന്ന സച്ചിനെ പിന്തള്ളിയാണ് സ്മിത്ത് രണ്ടാമതെത്തിയിരിക്കുന്നത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇനി സ്മിത്തിനുമുന്നിലുള്ളത്. 121 ഇന്നിങ്സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. […]

error: Protected Content !!