Local

അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 4th August 2023
  • 0 Comments

പാലക്കാട്: അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കൽ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്കാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരുപന്തര കരുവടത്ത് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം.വയോധികയും കുട്ടികളും അടങ്ങുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്. കാറിന്റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു.പരപ്പന്‍തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ അഞ്ചം​ഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വയോധികയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം. കാറിന്റെ ബോണറ്റിൽ കൊമ്പ് […]

Kerala

മതിയായ വഴി സൗകര്യമില്ല, ആശുപത്രിയിലെത്താന്‍ പ്രയാസം; അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് സുരേഷ് ഗോപി

  • 19th January 2023
  • 0 Comments

മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്‌ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. ഊരുനിവാസികളുടെ യാത്ര ദുരിതം തിരിച്ചറിഞ്ഞാണ് താരത്തിന്റെ ഇടപെടൽ. മാസങ്ങൾക്ക് മുൻപ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ […]

Kerala

‘ഉന്തിയ പല്ല് ഉള്ളതിനാൽ സർക്കാർ ജോലിയില്ല’; സ്വപ്നം നഷ്ടമായി അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവ്

  • 25th December 2022
  • 0 Comments

ഉന്തിയ പല്ല് അയോഗ്യതയായപ്പോൾ അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി എന്ന സ്വപ്നം നഷ്ടമായി. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്ക് തടസമായത്. പിഎസ്സിയുടെ സ്‌പെഷൽ റിക്രൂട്‌മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിക്കാമെന്നാണ് വിദഗ്ധാഭിപ്രായം. മുക്കാലിയിൽ […]

Kerala

അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചത് മുളയിൽ തുണികെട്ടി ചുമന്ന്; 5 കിലോമീറ്റർ ആംബുലൻസിലേക്ക് നടന്നു

  • 11th December 2022
  • 0 Comments

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ ആംബുലൻസിൽ എത്തിച്ചത് മുളയിൽ തുണികെട്ടി ചുമന്ന്. കടുക് മണ്ണ ഊരിലെ സുമതിയെയാണ് ആംബുലൻസിൽ എത്തിക്കാൻ അഞ്ച് കിലോമീറ്റർ ചുമന്നത്. ജൂനിയർ ഇൻസ്പെക്ടറുടെ സമയോചിത ഇടപെടലാണ് യുവതിയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ചത്. ഇന്നലെ രാത്രി 12.30 നാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ സുമതിക്ക് പ്രസവവേദന അനുഭവപ്പെടുന്നത്. ഊരുകാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോട്ടത്തറ ആശുപത്രിയിലേക്ക് ആംബുലൻസിന് വിളിച്ചെങ്കിലും അവിടെ ഇല്ല എന്നായിരുന്നു മറുപടി. തുടർന്ന ട്രൈബൽ […]

Kerala

അട്ടപ്പാടിയിൽ ഈ വർഷം 15 കോടിയുടെ ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രി നിർമിക്കുമെന്ന് ആരോഗ്യ മന്ത്രി

  • 1st October 2022
  • 0 Comments

സംസ്ഥാനത്തെ ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആയുർവേദം, ഹോമിയോപതി ഉൾപ്പെടെയുള്ള ആയുഷ് മേഖലയിൽ മൂന്നിരട്ടിയോളം വർധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂണിറ്റുകൾക്ക് പുറമേ പുതുതായി 280 ആയുഷ് ഡിസ്‌പെൻസറികളെ ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി’ ഉയർത്തും. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ 15 കോടി രൂപ വിനിയോഗിച്ച് 50 കിടക്കകളുള്ള ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രി സ്ഥാപിക്കും. കൊട്ടാരക്കരയിൽ […]

Kerala

അട്ടപ്പാടി ഷോളയൂരിൽ മൂന്ന് വയസ്സ്കാരന് തെരുവ്‌നായ കടിയേറ്റു

  • 11th September 2022
  • 0 Comments

അട്ടപ്പാടി: തിരുവോണദിനത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ്നായ ആക്രമണം ഒരു തുടർ കഥയായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവ് നായ ശല്യം ഇപ്പോൾ രൂക്ഷമാണ്.

Kerala News

അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞയാളും മരിച്ചു

  • 11th July 2022
  • 0 Comments

അട്ടപ്പാടിയില്‍ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിനായകന്റെ ഒപ്പം അന്ന് ഉണ്ടായിരുന്ന, മര്‍ദനമേറ്റ സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ 10 പേരാണ് പ്രതികള്‍. ഇവരെല്ലാം പിടിയിലായിരുന്നു. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനും വിനായകനും മര്‍ദനമേറ്റത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നല്‍കാം എന്ന […]

error: Protected Content !!