കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം
ഗുണ്ടാ- ലഹരി മാഫിയയുടെ ആ ക്രമണത്തിൽ.കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് പരിക്കേറ്റു. അദ്ദേഹത്തിന്റെ കാർ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെതിരെയാണ് ഇന്നലെരാത്രി മുണ്ടക്കലിൽ വച്ച് ആക്രമണം നടന്നത്.അദ്ദേഹത്തിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നരോപിച്ചാണ് റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം നടത്തുകയും ചെയ്തത്. സ്കൂട്ടറിനു എന്തെങ്കിലും കേട് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് ബഷീർ കുന്ദമംഗലം പോലീസിൽ പരാതിപ്പെട്ടു.നേരത്തെ പല കേസുകളിലും […]



