Kerala

ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കം; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

  • 4th February 2024
  • 0 Comments

തൃശൂര്‍: വരന്തരപ്പിള്ളി കാരികുളത്ത് ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ക്ക് കുത്തേറ്റു. മുരുക്കുങ്ങല്‍ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂര്‍ വീട്ടില്‍ ഹൈദ്രോസിന്റെ മകന്‍ അനസ്(32), കുളത്തിത്തൊടി ഉമ്മറിന്റെ മകന്‍ റഫീക് (32) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിലെ ആണ്ടുനേര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ദഫ്മുട്ട് നടക്കുന്നതിനിടയിലൂടെ കാര്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതാണു തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങി. ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ചു […]

Kerala News

വസ്തുവുമായി ബന്ധപ്പെട്ട തർക്കം; വയോധികന് ക്രൂര മർദ്ദനം

  • 26th January 2024
  • 0 Comments

സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മലപ്പുറം മഞ്ചേരിയിൽ വയോധികന് ക്രൂര മർദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായയത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റു.ക്രൂരമായ മർദ്ധനമാണ് ഉണ്ടായത്. ബന്ധുവായ യൂസഫും മകർ റാഷിനും ചേർന്നാണ് മർദിച്ചത്. കേസിൽ പെട്ട സ്ഥലമായത് കൊണ്ടാണ് ജെസിബി കൊണ്ട് പണി എടുക്കരുതെന്ന് പറഞ്ഞത്.മുളക്പൊടി എറിഞ്ഞതിന് ശേഷം ഇരുമ്പ് വടി ഉപയോഗിച്ചും മർദ്ധിച്ചുവെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി […]

National News

ഭാരത് ജോഡോ ന്യായ് യാത്ര; ബി.ജെ.പി. പ്രവര്‍ത്തകര്‍ ബുപെന്‍ കുമാര്‍ ബോറയെ ആക്രമിച്ചതായി ആരോപണം

  • 22nd January 2024
  • 0 Comments

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നതിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ബുപെന്‍ കുമാര്‍ ബോറയെ ആക്രമിച്ചതായി ആരോപണം.രാഹുല്‍ഗാന്ധി സഞ്ചരിച്ച ബസിനടുത്തേക്ക് കാവിക്കൊടിയും മുദ്രാവാക്യങ്ങളുമായെത്തിയ സംഘത്തിലൊരാള്‍ ബോറെയ കയ്യേറ്റം ചെയ്യുകയും തലകൊണ്ട് മൂക്കിനിടിക്കുകയും ചെയ്യുന്ന ദൃശ്യം കോൺഗ്രസ് പുറത്ത് വിട്ടു. ഇത് കൂടാതെ, മൂക്കില്‍നിന്ന് ചോരയൊലിച്ച നിലയില്‍ രാഹുലിനൊപ്പം സഞ്ചരിക്കുന്ന ബോറയുടെ ചിത്രവും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.അരുണാചലില്‍നിന്ന് അസമിലെ റാലിക്കായുള്ള യാത്രയ്ക്കിടെ ഞായറാഴ്ച മൂന്നുമണിയോടെ സോണിത് പുരിലായിരുന്നു യാത്രയെ തടയാന്‍ ശ്രമിച്ചത്. […]

Kerala

മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു; ആക്രമണം ഓട്ടോയില്‍ നിന്ന് മദ്യപിക്കുന്നതിനിടെ

  • 30th December 2023
  • 0 Comments

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയില്‍ മദ്യപിക്കുന്നതിനിടെ വെട്ടേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയതില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം മഞ്ചേരി നഗരസഭാ 16-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ […]

Local

സൈഡ് നല്‍കിയില്ലെന്ന് ആരോപണം; ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

  • 26th December 2023
  • 0 Comments

കോഴിക്കോട്: ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. ബസിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Local

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം

  • 5th August 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം. വിതുര മണലി സ്വദേശി ശിവദാസന്‍ (55) നെയാണ് കരടി ആക്രമിച്ചത്. ഇന്ന് രാവിലെ ജോലിയ്ക്ക് പോകുന്ന സമയത്ത് കാലിന്റെ പാദത്തിലാണ് കരടി കടിച്ചത്. ശിവദാസന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശിവദാസനെ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോവുകയായിരുന്നു. ആദിവാസി മേഖലയായ തച്ചരുകാല എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

Local

അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 4th August 2023
  • 0 Comments

പാലക്കാട്: അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കൽ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്കാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരുപന്തര കരുവടത്ത് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം.വയോധികയും കുട്ടികളും അടങ്ങുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്. കാറിന്റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു.പരപ്പന്‍തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ അഞ്ചം​ഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വയോധികയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം. കാറിന്റെ ബോണറ്റിൽ കൊമ്പ് […]

Kerala News

തെരുവ് നായ ആക്രമണങ്ങൾ വീണ്ടും തുടർക്കഥയാകുന്നു; കണ്ണൂരിൽ പത്ത് വയസുകാരന് ഗുരുതര പരിക്ക്

ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം തുടർക്കഥയാകുന്നു. കണ്ണൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമായി സ്കൂൾ വിദ്യാ‍ര്‍ത്ഥികളടക്കം നിരവധിപ്പേ‍ർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. കണ്ണൂരിൽ ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ചമ്പാട് അര്‍ഷാദ് മന്‍സിലില്‍ മുഹമദ് റഹാന്‍ റഹീസിനാണ് നായയുടെ കടിയേറ്റത്.ഗുരുതരമായ പരിക്കേറ്റ മുഹമദ് റഹാനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമെത്തിയപ്പോള്‍ കുട്ടിക്ക് നേരെ നായ ചാടി വീഴുകയായിരുന്നു.വലത് കൈയിലും കാലിലും […]

Kerala News

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

എരുമേലിയിൽ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപെട്ടു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന പുറത്തേൽ ചാക്കോച്ചനാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.

Kerala News

നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലുന്നതിന്റെ വീഡിയോ പകർത്തിയെന്നാരോപണം; ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി

  • 26th March 2023
  • 0 Comments

നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലുന്നതിന്റെ വീഡിയോ പകർത്തിയെന്നാരോപിച്ച് യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു . കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് കാരണമായ സംഭവമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് കടക്കൽ സ്വദേശി വിജിത്തിന്റെ കൈ കമ്പി വടി കൊണ്ട് അടിച്ചൊടിച്ചത്. അനസിയക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്ള കാലതാമസം കാരണം അറസ്റ്റ് രേഖപ്പെടുത്താൻ വൈകുകയാണ്. പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് […]

error: Protected Content !!