Kerala

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി: നടുക്കുന്ന ഓര്‍മയില്‍ നിമ്മി

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി പയ്യാവൂരുകാരി നഴ്‌സ്…സായ്കുമാറിന്റെ ചോദ്യം- ഇത്ര ധൈര്യവും ചങ്കൂറ്റവും പെണ്‍കുട്ടികളില്‍..? കണ്ണൂരുകാരികൂടിയായ മഞ്ജുവാരിയരുടെ മറുപടി- കണ്ണൂരുകാരിയാണ്….മംഗളൂരുവില്‍ കാമുകന്റെ കൊലക്കത്തിക്കുമുന്നില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി മലയാളികള്‍ക്കും വിശിഷ്യാ കണ്ണൂരുകാര്‍ക്കും അഭിമാനമായ പയ്യാവൂരുകാരി നഴ്‌സ് നിമ്മി സ്റ്റീഫനെ കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ഒരു ട്രോളാണിത്. മംഗളൂരു ദര്‍ളെഗട്ടെയില്‍ നടുറോഡില്‍ യുവാവ് യുവതിയെ അരിശം തീരുവോളം തുരുതുരാ കുത്തുന്ന വീഡിയോ രണ്ടുദിവസം മുന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. മനോനില കൈവിട്ടപോലെ കത്തിവീശുകയും സ്വയം കഴുത്തറുക്കുകയും ചെയ്ത യുവാവിനെ […]

error: Protected Content !!