National News

പഞ്ചാബിൽ 34.10 ശതമാനം; ഉത്തര്‍പ്രദേശില്‍ 35.8 % ; പോളിംഗ് പുരോഗമിക്കുന്നു

  • 20th February 2022
  • 0 Comments

പഞ്ചാബിലും ഉത്തർപ്രദേശിലും പോളിംഗ് പുരോഗമിക്കുന്നു. പഞ്ചാബിൽ , 1 മണി വരെ 34.10 ശതമാനത്തോളവും ഉത്തർപ്രദേശിൽ .35.8 % ത്തോളവുമാണ് പോളിംഗ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ് കേജ്രിവാളിന് ഖലിസ്ഥാനുമായും ഖലിസ്ഥാനികളുമായുള്ള ബന്ധം ‘പഞ്ചാബിന് ദോഷമെന്നും’ അദ്ദേഹം പറഞ്ഞു. ഇതേ സമയം സിദ്ദുവിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ വിമർശിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പിന് […]

National News

ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് അന്തിമവിധി; യുപിയില്‍ രണ്ടാം ഘട്ടം;വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഗോവയില്‍ 44%, യുപിയില്‍ 40%, ഉത്തരാഖണ്ഡ്‌ 35%

  • 14th February 2022
  • 0 Comments

രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് (യുപി) സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. യുപിയിലെ രണ്ടാം ഘട്ടമാണിത്. ഗോവയിലും യുപിയിലും വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ എട്ട് മണിക്കാണ് പോളിങ് തുടങ്ങിയത്.ഉത്തർപ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ് നിലവിൽ സംസ്ഥാനത്ത് 40% പോളിംഗ് രേഖപ്പെടുത്തി. സഹരൻപൂർ – 42.44%ബിജ്‌നോർ – 38.64%മൊറാദാബാദ് – 42.28%സംഭാൽ – 38.01 %രാംപൂർ – 40.10%അംരോഹ – 40.90%ബദായൂൺ – 35.57%ബറേലി – 39.41 % ഗോവ – 44.63% […]

National News

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 10th February 2022
  • 0 Comments

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തിന്റെ നിര്‍ണായകമായ, കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളിൽ ജനവിധി തേടുന്നത് യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്. ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും നിൽക്കുന്നത് . വൈകീട്ട് ആറ് മണി […]

National News

ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും

  • 9th February 2022
  • 0 Comments

ഫെബ്രുവരി 27ന് (ഞായർ) നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റണമെന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ ആവശ്യത്തെ തുടർന്ന് ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ രാജീവ് കുമാർ, അനുപ് ചന്ദ്ര പാണ്ഡെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഇസിഐ സംഘം മണിപ്പൂരിൽ എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇംഫാലിലെത്തിയ സംഘം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു.നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് […]

National News

കോവിഡ് വ്യാപനത്തിൽ കുറവ്; പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 6th February 2022
  • 0 Comments

കോവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍എന്നിവക്ക് വിലക്ക് തുടരുന്നുണ്ടെങ്കിലും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചു. ഹാളുകള്‍ക്ക് അകത്ത് വെച്ച് നടക്കുന്ന പരിപാടുകളില്‍ ആകെ സീറ്റുകളുടെ അന്‍പത് ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നും ഔട്ട്‌ഡോര്‍ പരിപാടികളില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ചുള്ള പരമാവധി ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാമെന്നുമാണ് […]

National News

ഒമിക്രോൺ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 7th January 2022
  • 0 Comments

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇത്തരം ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം. മഹാമാരിക്കിടെ വ്യാജ പ്രചാരണം നടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വിമർശിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന നിലപാടാണ് മന്ത്രാലയത്തിന്റേതെന്ന റിപ്പോർട്ടുകൾ സത്യവിരുദ്ധമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യമന്ത്രാലയം അധികൃതരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ഇതിനിടെ ആരോഗ്യമന്ത്രാലയം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പച്ചക്കൊടി കാണിച്ചെന്ന തരത്തിൽ ചില ദേശീയ മാധ്യമങ്ങളിൽ വാർത്ത […]

National News

ആക്​ടിവിസ്​റ്റും സ്വതന്ത്ര സ്​ഥാനാർഥിയുമായ അഖിൽ ഗോഗി അസമിൽ മുന്നിൽ

പൗരത്വ ഭേതഗതിക്കെതിരെ പോരാടിയ ആക്​ടിവിസ്​റ്റും സ്വതന്ത്ര സ്​ഥാനാർഥിയുമായ അഖിൽ ഗോഗി അസമിൽ മുന്നിൽ. സിബ്​സാഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജ്​കോൻവാറാണ്​ അഖിൽ ഗോഗിയുടെ മുഖ്യ എതിരാളി. സുഭ്രമിത്ര ഗോഗിയാണ്​ ഇവിടെ കോൺഗ്രസി​ന്‍റെ സ്​ഥാനാർഥി. അഖിൽ ഗോഗി ഒന്നാം സ്​ഥാനത്ത്​ ആയിരത്തിലധികം വോട്ടിന്​ മുന്നിലാണ്​. കോൺഗ്രസി​ന്‍റെ സിറ്റിങ്​ സീറ്റാണിത്​. പൗരത്വ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ അഖിൽ ഗോഗി ഒരു വർഷത്തോളമായി ജയിലിലായിരുന്നു. പിന്നീട്​ പുറത്തിറങ്ങി 2020 ഒക്​ടോബർ രണ്ടിന്​​ റയ​്​ജോർ ദൾ പാർട്ടി രൂപീകരിച്ചു (പ്യൂപ്ൾസ്​ പാർട്ടി). വോ​ട്ടെണ്ണൽ […]

National News

കളം പിടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം; രാഹുൽ ഗാന്ധി ബംഗാളിലേക്ക്

  • 12th April 2021
  • 0 Comments

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 14 മുതല്‍ പശ്ചിമ ബംഗാളില്‍ പ്രചാരണം ആരംഭിംക്കും. ഇടതുപക്ഷവുമായി സഖ്യത്തില്‍ 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് രാഹുലിന്റെ വരവ്. ഗോള്‍പോഖാര്‍, മാറ്റിഗര-നക്‌സല്‍ബാരി എന്നീ ജില്ലകളിലെ റാലികള്‍ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

National News

കേരളത്തിലൊഴികെ നാലിടത്തും ബിജെപി ഭരണം പിടിക്കും; ജെപി നദ്ദ

  • 12th April 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്ഥലങ്ങളില്‍ നാലിലും ഭരണം പിടിക്കാനാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കേരളത്തില്‍ ബി.ജെ.പി നിര്‍ണായകശക്തിയാകുമെന്നും നദ്ദ അവകാശപ്പെട്ടു. ‘പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബി.ജെ.പി ഭരണം പിടിക്കും. അസമിലും തമിഴ്‌നാട്ടിലും സഖ്യകക്ഷികളോടൊപ്പം ഭരണം തുടരും.’ നദ്ദ പറഞ്ഞു. ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്നും നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബിഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ […]

Kerala News

ജില്ലയില്‍ ഇതുവരെ 78.14 ശതമാനം പോളിംഗ്

  • 6th April 2021
  • 0 Comments

ജില്ലയില്‍ ഇതുവരെ 78.14 ശതമാനം പോളിംഗ് വൈകിട്ട് 7.15ന് ജില്ലയില്‍ 78.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 19,99,435 പേരാണ് വോട്ട് ചെയ്തത്. 77.13 ശതമാനം (9,55,847 പേര്‍) പുരുഷന്മാരും 79.09 ശതമാനം (10,43,572 പേര്‍ )സ്ത്രീകളും 31.37 ശതമാനം (16 പേര്‍) ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. മണ്ഡലം, ശതമാനം വടകര- 78.93 കുറ്റ്യാടി- 80.95 നാദാപുരം- 78.46 കൊയിലാണ്ടി- 77.15 പേരാമ്പ്ര- 79.49 ബാലുശ്ശേരി- 78.07 എലത്തൂര്‍- 77.72 കോഴിക്കോട് നോര്‍ത്ത്- […]

error: Protected Content !!