അസമില്‍ വെള്ളപ്പൊക്കം: പതിനൊന്ന് ജില്ലകളില്‍ 34,000 പേരെ ബാധിച്ചു, കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
ഗുവാഹത്തി: അസമില്‍ ശക്തമായ മഴയെതുടര്‍ന്നുണ്ടായ ആദ്യഘട്ട വെള്ളപ്പൊക്കം 34,189 പേരെ ബാധിച്ചതായി അധികൃതര്‍. ജൂണ് 10ന് എത്തിയ കാലവര്‍ഷം വെള്ളിയാഴ്ച രാവിലെ വരെ ശരാശരി 41 മില്ലിമീറ്റര്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കൊപ്പം അടുത്ത അഞ്ച് ദിവസങ്ങളില്‍ മിതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കാലവള്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ല അപ്പര്‍ അസമിലെ ലഖിംപൂര്‍ ആണ്, സിങ്ഗ്ര നദി ചമുവ ഗാവോണിലെ ഒരു […]