പരിമിതികളെ മറികടന്ന് പെരിയാറിനെ കീഴടക്കിയ ആസിം വെളിമണ്ണയെ ശാന്തി ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞാലി മാസ്റ്റർ ആദരിച്ചു
ആസിം വെളിമണ്ണ എന്നും ഒരു അത്ഭുതം തന്നെയാണ്. തന്റെ പതിനാറാം വയസ്സിനുള്ളിൽ ഒട്ടനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കി, ഇപ്പോൾ പെരിയാറിനെ കീഴടക്കിയിരിക്കുന്നു. പരിമിതികളെ മറികടന്ന്‌കൊണ്ടുള്ള ആസിമിന്റെ ഇത്തരം ധീരമായ പ്രവർത്തികൾ വരും തലമുറകൾക്ക് ഒരു പ്രചോദനം ആകട്ടെ എന്ന് ആദരിക്കൽ വേളയിൽ കുഞ്ഞാലിമാസ്റ്റർ (chairman IWT of Institutions, Omassery ) അഭിപ്രായപെട്ടു. ആസിമിന്റെ വീട്ടിൽ നേരിട്ടെത്തി ആദരിച്ച ചടങ്ങിൽ IWT ഓമശ്ശേരി സെക്രട്ടറി ഇ. കെ. മുഹമ്മദ് സമ്മാനങ്ങൾ നൽകി. ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ […]


