‘ഭരണം ലഭിച്ചത് പാർട്ടി പ്രവർത്തകരുടെ കഴിവ്കൊണ്ട്, നിലനിർത്തേണ്ടത് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉത്തരവാദിത്വം’; സച്ചിൻ പൈലറ്റ്
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം ലഭിച്ചത് പാർട്ടി പ്രവർത്തകരുടെ ശക്തികൊണ്ടാണെന്ന് സച്ചിൻ പൈലറ്റ്. 2018ൽ ലഭിച്ച ഭരണം നിലനിർത്തുന്നതിന് പ്രവർത്തകരും നേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകായണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സച്ചിൻ. സച്ചിൻ പൈലറ്റ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കുന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് വർഷത്തെ പോരാട്ടവും കഠിന പരിശ്രമവുമാണ് 2018ലെ തെരഞ്ഞെടുപ്പിൽ വിജയം നേടിത്തന്നുവെന്ന് സച്ചിൻ പറഞ്ഞു. തുടർഭരണം എന്നത് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുജനത്തിന്റെയും യുവാക്കളുടെയും […]