Kerala kerala

സിപിഎം, സിഐടിയു നേതാക്കള്‍ വീട് കയറി ഭീഷണിപ്പെടുത്തുന്നു; ആരോപണവുമായി ആശമാര്‍

  • 27th February 2025
  • 0 Comments

തിരുവനന്തപുരം: സിപിഎം, സിഐടിയു നേതാക്കള്‍ വീട് കയറി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണവുമായി ആശാ വര്‍ക്കര്‍മാര്‍. തിരുവനന്തപുരം, വക്കം ചിറയന്‍കീഴ് ഭാഗത്താണ് ഇന്നലെ വീട് കയറി ആശമാരെ ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്തൊട്ടാകെ ആശമാര്‍ ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങള്‍ പരാതിപ്പെട്ടു. സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ആശാമാരുടെ സംഘടന. കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ആലപ്പുഴ , മലപ്പുറം കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം […]

Kerala kerala

ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് പതിനേഴാം ദിവസം

  • 26th February 2025
  • 0 Comments

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസം. ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍എച്ച്എം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തിന് എതിരെ ആശമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എമ്മിന്റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. സമരത്തിലുള്ള ആശമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഇല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആയിരുന്നു ഇന്നലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ […]

error: Protected Content !!