സമരം കടുപ്പിച്ച് ആശമാര്‍; ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം: ആശമാരുടെ സമരം അടുത്തഘട്ടം പ്രഖ്യാപിച്ചു. ഈ മാസം 20ാം തീയതി മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും. ആശ ഹെല്‍ത്ത് വര്‍ക്കേസ് അസോസിയേഷന്‍ നേതാവ് വി.കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയതിന് പിന്നെലെയാണ് ആശമാരുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം. ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം […]