കത്ത് വിവാദ പ്രതിഷേധത്തിനിടെ മേയർ കോർപറേഷൻ ഓഫീസിൽ എത്തി, എത്തിയത് കനത്ത പൊലീസ് കാവലിൽ മറ്റൊരു വഴിലൂടെ
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ ബിജെപി കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപറേഷൻ ഓഫിസിലെത്തി. പൊലീസ് സംരക്ഷണയിലെത്തിയ മേയർക്ക് സിപിഎം കൌണസിലർമാരും കവചമൊരുക്കി. സമരം ചെയ്യുന്ന വാതിൽ വിട്ട് മറ്റൊരു വഴിയിലൂടെയാണ് മേയറെ ഓഫിസിനുളളിൽ എത്തിച്ചത്. മേയർ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ കൂകി വിളിക്കുന്നുണ്ടായിരുന്നു. കോർപറേഷൻ ഓഫിസിനുള്ളിൽ കൊടി കെട്ടി ബിജെപി പ്രവർത്തകർ സമരം തുടരുകയാണ്. വനിത കൌൺസിലർമാരുൾപ്പെടെ ഓഫിസിനു മുന്നിൽ കിടന്നാണ് ഉപരോധം നടത്തുന്നത്. ബിജെപിയുടെ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.അതേസമയം കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ […]