മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക് അനുമതി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക് അനുമതി. മുന്‍ മന്ത്രി മനീഷ് സിസോദിയയെ വിചാരണ ചെയ്യാനും ഇഡി അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വികെ സക്സേന അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഡല്‍ഹി തെരഞ്ഞെുടുപ്പ് അടുത്ത മാസം അഞ്ചിന് നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എഎപി നേതാക്കള്‍ മുഴുകിയിരിക്കെയാണ് കേസില്‍ […]









