Kerala kerala Local

താമരശ്ശേരിയില്‍ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. പുതുപ്പാടി മലോറം പുനത്തില്‍ മുഹമ്മദ് യാസിര്‍ , ചമല്‍ വെണ്ടേക്കുംചാല്‍ കാപ്പാട്ടുമ്മല്‍ അശ്വിന്‍, കൊക്കം വേരുമ്മല്‍ ഹരീഷ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള കവര്‍, ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു.ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പ്പന.

Kerala kerala

ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട; രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട. രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനയാണ് പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലന്‍ഡില്‍ നിന്നാണെന്ന് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത് . മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ആലപ്പുഴയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

kerala Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു .

Kerala kerala

പാലക്കാട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; ബാര്‍ബര്‍ അറസ്റ്റില്‍

പാലക്കാട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ ബാര്‍ബറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി കെ എം ബിനോജ് (46) ആണ് അറസ്റ്റിലായത്. തന്റെ ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. കുട്ടി വിവരം അദ്ധ്യാപകരെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകര്‍ നല്‍കിയ വിവര പ്രകാരമാണ് ബിനോജിനെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബാര്‍ബര്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Kerala kerala

പ്രണയാഭ്യര്‍ഥന നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് പേര്‍ പിടിയില്‍

കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. വിദ്യാര്‍ഥിനിയുമായി പരിചയം സ്ഥാപിച്ച പ്രതി ശ്രീജിത്ത് നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെ ഭീഷണി ഉണ്ടായത്. മുന്‍പും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ശ്രീജിത്തിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു. കഴിഞ്ഞദിവസം മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിക്ക് […]

kerala Kerala

ലഹരി ഉപയോഗം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: കുമാരപുരത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഡിവൈഎഫ്‌ഐ കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കഴിഞ്ഞ ദിവസം മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തേറ്റത്. പ്രവീണിന്റെ വീടിന് മുന്നിലെത്തിയ നാലംഗ ലഹരി സംഘം അസഭ്യം പറയുകയും കുട്ടികളെ മര്‍ദ്ധിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിനാണ് കുത്തി പരിക്കേല്‍പ്പിച്ചത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കഴുത്തിനും തലയിലും കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ […]

Kerala kerala

കൊല്ലത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ എക്‌സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമ്മൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായ പേയാട് സ്വദേശി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാര്‍ട്ടിയാണ് നടത്തിയത്. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെടുത്തു.

Kerala kerala

അരീക്കോട് 196 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം അരീക്കോട് എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. പൂവത്തിക്കല്‍ സ്വദേശി അസീസാണ് 196 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വില്‍പ്പനക്കായി എത്തിച്ചിരുന്ന എംഡിഎംഎ പിടികൂടിയത്. അസീസിനെ കൂടാതെ മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. വയനാട് പൊഴുതനയിലും 35 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. മുട്ടില്‍ സ്വദേശി അബ്ദുല്‍ നാസര്‍ ആണ് പിടിയിലായത്.

kerala Kerala

മദ്യപാനത്തിടെ തര്‍ക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ തന്ത്രപരമായി പ്രതിയെ വളപട്ടണം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Kerala kerala

പെരിന്തല്‍മണ്ണ സ്‌കൂളില്‍ കുട്ടികള്‍ക്ക് കുത്തേറ്റ സംഭവം; 2 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട […]

error: Protected Content !!