Kerala kerala

യാത്രയ്ക്കിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് നൊച്ചാട് സ്വദേശി റൗഫിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എടത്തില്‍ എന്ന ബസിലെ കണ്ടക്ടറാണ് പ്രതി. കഴിഞ്ഞ മാസം പത്താം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം റൗഫ് കോയമ്പത്തൂര്‍, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ഫോണില്‍ […]

Kerala kerala

കുന്ദമംഗലം പെരുവയല്‍ നിന്ന് മയക്കുമരുന്നുമായി 26 കാരനെ പിടികൂടി

കുന്ദമംഗലം: പെരുവയല്‍ ജംഗ്ഷനിലെ ടി റോഡിന്റെ ഭാഗത്തെ ഇലക്ട്രിക് പോസ്റ്റിനു സമീപത്ത് നിന്ന് മയക്കുമരുന്നുമായി26 കാരനെ പിടികൂടി. പെരുവയല്‍ വില്ലേജില്‍ പൂവാട്ടുപറമ്പ് ദേശത്ത് കളരി പുറായില്‍ വീട്ടില്‍ മൊയ്ദീന്‍ മകന്‍ ഹര്‍ഷാദിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് 23 ഗ്രാം മെത്താഫിറ്റമിനും, 1.641 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ 4.30 മണിക്കാണ് ഇയാളെ പിടികൂടിയത്. കുന്ദമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആഷിക്ക് ഷാനും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പാര്‍ട്ടിയില്‍ EI(g) പ്രവേശ്.എം, PO(g) […]

kerala Kerala

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മിനു മുനീര്‍ അറസ്റ്റില്‍

നടി മിനു മുനീര്‍ അറസ്റ്റില്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക […]

Kerala kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു; 5 പേര്‍ പിടിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കരുതല്‍ കസ്റ്റഡിയാണ് ഇവര്‍. ഞായറാഴ്ച കണ്ണൂരില്‍നിന്ന് എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിനായി കോഴിക്കോട്ടേക്ക് രാത്രി വരുമ്പോള്‍ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു […]

Kerala kerala

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ പിടിയില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളേജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് […]

kerala Kerala

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ഉടന്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് അന്വേഷണ സംഘം ഉടന്‍ കടക്കും. ബാര്‍കോഡ് മാറ്റി ഇവര്‍ ചേര്‍ന്ന് 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. സാമ്പത്തിക ക്രമക്കേട് നടന്നതിന് തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ […]

Kerala kerala

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; 25 കിലോയോളം കഞ്ചാവുമായി നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട. രണ്ടിടങ്ങളില്‍ നിന്നായി 25 കിലോയോളം കഞ്ചാവുമായി നാല് പേര്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശ് സദേശികളായ ദീപക് കുമാര്‍ (31) വാഷു (34) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ .കെ.എ ബോസിന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും എസ്.ഐ . അഭിലാഷ് എം ന്റെനേതൃത്വ ത്തിലുളള വെള്ളയില്‍ പോലീസും ചേര്‍ന്ന് പണിക്കര്‍ റോഡിലെ വാടക വീട്ടില്‍ നിന്നും 22.264 കിലോ കഞ്ചാവുമായി പിടികൂടിയത്.നടക്കാവ് പണിക്കര്‍ റോഡ് […]

Kerala kerala

കണ്ണൂര്‍ ബിഷപ് ഹൗസില്‍ കയറി വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ബിഷപ് ഹൗസില്‍ കയറി വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റര്‍ ഫാദര്‍ ജോര്‍ജ് പൈനാടത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കാസര്‍കോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത് . നല്‍കിയ ധനസഹായം കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. വലതു കൈയ്ക്കും വയറിനും കുത്തേറ്റ വൈദികന്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

kerala Kerala

കുറ്റ്യാടിയിലെ സ്വകാര്യ ലാബില്‍ ഒളിക്യാമറ; ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടത്തിപ്പുകാരന്‍ പിടിയില്‍

കോഴിക്കോട്: കുറ്റ്യാടിയിലെ സ്വകാര്യ ലാബില്‍ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടത്തിപ്പുകാരന്‍ പിടിയില്‍. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബില്‍ ഉടമയുടെ സഹോദരന്‍ കൂടിയായ അസ്‌ലമാണ് പിടിയിലായത്. രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Kerala kerala

വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

കാസര്‍കോട്: വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതയെ ജാതീയമായി അപമാനിച്ച ഡെപ്യുട്ടി തഹസില്‍ദാരെ അറസ്റ്റുചെയ്തു. മദ്യപിച്ച് ഓഫീസില്‍ എത്തിയതിനാണ് തുടര്‍ന്നാണ് എ.പവിത്രനെ അറസ്റ്റ് ചെയ്തത്. രഞ്ജിതക്കെതിരെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാരായ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രഞ്ജിതയെ ജാതിയമായി അധിക്ഷേപിച്ച് പവിത്രന്‍ ഫേസ്ബുക്കില്‍ കമന്റ് ഇട്ടിരുന്നു. അസഭ്യം നിറഞ്ഞ രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്. രഞ്ജിതയ്ക്ക് അനിശോചനമറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാറായ പവിത്രന്‍ അസഭ്യ പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുള്ള […]

error: Protected Content !!