National

ബലാത്സംഗക്കേസ്; ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

ബംഗളൂരു: ബലാത്സംഗക്കേസില്‍ എച്ച്.ഡി ദേവ ഗൗഡയുടെ ചെറുമകനും ജെഡിഎസ് മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ ശിക്ഷ നാളെ വിധിക്കും. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസങ്ങള്‍ക്ക് ഉള്ളിലാണ് പ്രജ്വല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രജ്വല്‍ രേവണ്ണ രണ്ട് തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് കേസ്.

kerala Kerala

പദ്ധതികളുടെ കരാര്‍ വാഗ്ദാനം ചെയ്ത് 25 കോടി തട്ടി;മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസ് മുംബൈയില്‍ പിടിയില്‍

മലപ്പുറം:സാമ്പത്തിക തട്ടിപ്പ് കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുസ്‌ലിം ലീഗ് അംഗം 25 കോടി രൂപ തട്ടി എന്ന പരാതിയിലാണ് നടപടി. പണം നഷ്ടപ്പെട്ടവര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി ഉയര്‍ന്നതിന് പിന്നാലെ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്തില്‍ നിന്ന് ഹാരിസിനെ പുറത്താക്കിയിരുന്നു. മക്കരപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ […]

Kerala kerala

പാലക്കാട് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് നഗരത്തില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലായിരുന്ന വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 46കാരിയായ യുവതിയാണ് പീഡനത്തിനരയായി കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് സുബ്ബയ്യന്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട് എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരത്തില്‍ ആക്രിപെറുക്കുന്ന ജോലിയാണ് സുബയ്യന്.ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. […]

kerala Kerala

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മുഖ്യ പ്രതി ഒഡിഷയില്‍ പിടിയില്‍

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടക്കേസിലെ മുഖ്യ പ്രതിയെ പിടികൂടി.ഒഡിഷാ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.ഒഡിഷയിലെ ദരിങ്ക്ബാദില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളാണ് ഹോസ്റ്റലിലേക്ക് എത്തിക്കാന്‍ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത്.സംഭവത്തില്‍ നേരത്തെ നാലു വിദ്യാര്‍ഥികളെയും മൂന്ന് ഇതര സംസ്ഥാനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചിലാണ് പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും […]

National

അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട് അടക്കം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.സുവര്‍ണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വര്‍ധിപ്പിച്ചതായും അമൃത്സര്‍ പൊലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍ വ്യക്തമാക്കി.

Kerala kerala

എരഞ്ഞിപാലത്തില്‍ നിന്ന് 18 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : നഗരത്തില്‍ വന്‍ ലഹരി വേട്ട , കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റിലായി. വെസ്റ്റ് ബംഗാള്‍ , മുര്‍ഷിദാബാദ് സ്വദേശികളായ അസ്‌റഫുല്‍ മണ്ഡല്‍ (47) മെഹമൂദ് മണ്ഡല്‍ (37) എന്നിവരെയാണ് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും , എസ്.ഐ എന്‍ ലീല യുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്. എരഞ്ഞിപാലം ജംഗ്ഷന് സമീപം വച്ചാണ് ബാഗില്‍ കൊണ്ടു വന്ന 18.379 kg കഞ്ചാവുമായിട്ടാണ് ഇവര്‍ പിടിയിലാവുന്നത്. […]

National

ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; അധ്യാപകരടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ബംഗളൂരു: വിദ്യാര്‍ഥിനിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബംഗളൂരുവിലെ സ്വകാര്യ കോളജിലെ രണ്ട് അധ്യാപകരടക്കം മംഗളൂരു സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായി. ഫിസിക്‌സ് ലെക്ചററായ നരേന്ദ്ര, ബയോളജി ലെക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പലതവണ താന്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി സംസ്ഥാന വനിതാ കമീഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കാണിച്ച് വിദ്യാര്‍ഥിനിയെ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. പഠനാവശ്യത്തിനുള്ള നോട്ടുകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നരേന്ദ്രയാണ് ആദ്യം വിദ്യാര്‍ഥിനിയെ […]

Kerala kerala

പെരുമണ്ണ പൊയില്‍ താഴത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആള്‍ പിടിയില്‍

കോഴിക്കോട് : പെരുമണ്ണ പൊയില്‍ താഴത്ത് വാടകക്ക് താമസിക്കുന്ന പെരുമണ്ണ സ്വദേശി പെരിങ്ങാട്ടുപറമ്പ് ഹൗസില്‍ ഷഫീക്ക് ചജ (29) നെയാണ് വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും , എസ്. ഐ പ്രശാന്ത് ആര്‍ എന്‍ ന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്. വാടക വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തില്‍ ഡാന്‍സാഫും ടീമും […]

kerala Kerala

കൊച്ചിയില്‍ എം.ഡി.എം.എയുമായി യൂട്യൂബര്‍ റിന്‍സിയും സുഹൃത്തും പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയുമായി യൂട്യൂബര്‍ റിന്‍സിയും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. എറണാകുളം കാക്കനാട് പാലച്ചുവട്ടിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 22.55 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇന്നലെ ഇവരുടെ ഫ്‌ലാറ്റില്‍ പരിശോധന നടന്നത്. ഇവര്‍ എം.ഡി.എം.എ വില്‍പ്പനക്കാരാണോയെന്ന് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിന്‍സിക്കും യാസറിനും എവിടെ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നാട്ടില്‍ […]

Kerala kerala

തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍

തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയില്‍ മദ്യം എത്തിച്ചു വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അഞ്ചു ലിറ്റര്‍ ചാരായം പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ മാര്‍ക്കറ്റില്‍ നിന്ന് പഴുപ്പേറിയ ഞാവല്‍ പഴം ഒരാള്‍ കൂടുതലായി വാങ്ങുന്നതായി ഒരു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് രമേശനെ എക്സൈസ് നിരീക്ഷിച്ച് തുടങ്ങിയത്. വീട് വാടകയ്ക്ക് എടുത്ത് ഞാവല്‍ പഴം […]

error: Protected Content !!