ചാലക്കുടി പോട്ട ബാങ്കിലെ കവര്‍ച്ച: 14,90,000 രൂപ കണ്ടെടുത്തു; പ്രതിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു
തൃശൂര്‍: ചാലക്കുടി പോട്ട ശാഖയിലെ ബാങ്കില്‍ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതി റിജോ ആന്റണിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു. റിജോ കവര്‍ച്ച നടത്തിയ 15 ലക്ഷം രൂപയില്‍ നിന്നും 14,90,000 രൂപ പൊലീസ് കണ്ടെടുത്തു. റിജോ ആന്റണി രണ്ടര വര്‍ഷം മുമ്പ് മേലൂരിലാണ് താമസിച്ചിരുന്നത്. അതിനു ശേഷമാണ് പോട്ട ആശാരിപ്പാറയില്‍ വീട് വച്ച് താമസമാക്കിയത്. റിജോയുമായി നടത്തിയ അന്വേഷണത്തില്‍ ആശാരിപ്പാറയുള്ള ഇയാളുടെ വീടിന്റ ബെഡ്‌റൂമില്‍ […]