Kerala News

അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ […]

Kerala News

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കമ്മീഷണര്‍ ആര്‍ ഇളങ്കോ റിപ്പോര്‍ട്ട് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് പൊലീസിന്റെ ശുപാർശ. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങളും ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. ഉത്തരവ് ഇറങ്ങിയാല്‍ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല.

Kerala News

അര്‍ജുന്‍ ആയങ്കിക്ക് കുരുക്കായി ഇടനിലക്കാരന്‍ ഷഫീഖിന്റെ മൊഴി

  • 30th June 2021
  • 0 Comments

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് കുരുക്കായി ഇടനിലക്കാരന്‍ ഷഫീഖിന്റെ നിര്‍ണ്ണായക മൊഴി. സ്വര്‍ണ്ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി തന്നെയാണെന്ന് ഷെഫീഖ് മൊഴി നല്‍കി. ഇതിനായി 25 തവണയോളം അര്‍ജുന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൂടുതലും വാട്ട്‌സ്ആപ്പ് കോളുകളായിരുന്നു. സ്വര്‍ണ്ണം വാങ്ങാന്‍ അര്‍ജുന്‍ വരുമെന്നാണ് ദുബായില്‍ നിന്നും സ്വര്‍ണ്ണം കൈമാറിയവര്‍ തന്നോട് പറഞ്ഞതെന്നും വിദേശത്തുനിന്നും സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയ ഷെഫീഖ് വെളിപ്പെടുത്തി. ഷെഫീഖിനേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

error: Protected Content !!