അഞ്ചു മയക്കു വെടി കൊണ്ടിട്ടും ഒരു കുലുക്കവും ഇല്ല; ഫോറസ്റ്റ് ഓഫീസിർമാരെ പറ്റിച്ച് അരികൊമ്പൻ
അഞ്ചുതവണ മയക്കുവെടിയേറ്റ കാട്ടനയാണ് അരിക്കൊമ്പൻ. 2017ലായിരുന്നു അരിക്കൊമ്പനെ പിടികൂടാൻ വലിയ തരത്തിൽ തന്നെ ഒരു ശ്രമം നടന്നത്. മുതുമലയിൽ നിന്നും കൊണ്ടുവന്ന രണ്ട് കുങ്കി ആനകളുടെയും നൂറോളം ദൗത്യ സംഘങ്ങളുടെയും സഹായത്തോടെ ആയിരുന്നു അന്ന് അരിക്കൊമ്പനെ പിടികൂടുവാനായി ശ്രമിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താപ്പാനകൾ ആയ ആനമല കരീമും വെങ്കിടേശമായിരുന്നു അന്ന് അരിക്കൊമ്പനെ പിടി കൂടാനായി സംഘത്തിൽ ഉണ്ടായിരുന്നത്. 2017 ജൂലൈ 25 ആയിരുന്നു 10 ദിവസത്തെ നിരീക്ഷണത്തിനു ശേഷം അരിക്കൊമ്പനെ പിടികൂടുവാനായി ദൗത്യം ആരംഭിച്ചത്. […]
