കുനിയിൽ ബഷീർ വധശ്രമം : രണ്ടു പേർ കൂടി കസ്റ്റഡിയിൽ
മലപ്പുറം: ആഗസ്ത് നാലിനു പുലർച്ചെ വീട്ടിൽ കയറി കീഴുപറമ്പ് കുനിയിൽ സ്വദേശി കെ. വി ബഷീറിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ കൂടി പോലീസ് കസ്റ്റഡിയിൽ. കുനിയിൽ സ്വദേശികളായ റിയാസ്, ഷമീർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കേസിൽ നേരത്തെ ആറു പ്രതികൾ പിടിയിലായിരുന്നു. നിലവിൽ പിടിയിലായ രണ്ടു പേർ കുറ്റകൃത്യത്തിനു സഹായം ചെയ്തു നൽകിയവരാണ്. രണ്ടു പേരെ ചുറ്റി പറ്റി കഴിഞ്ഞ കുറച്ചു ദിവസമായി അന്വേഷണം തുടരുകയായിരുന്നു ഇതിനൊടുവിലാണ് രണ്ടു പേരെ കൂടി പോലീസ് പിടികൂടിയത്. […]
