അറിവിന്റെ വെളിച്ചം പകര്‍ന്ന ഗുരുവര്യരെ തേടി അക്ഷരമുറ്റത്ത് നിന്ന് അവരെത്തി
കൊടുവള്ളി: വര്‍ഷങ്ങളോളം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുശീര്‍ഷരെ തേടി ആരാമ്പ്രം ഗവ: സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വഭവനങ്ങളിലെത്തിയത് പഴയ അധ്യാപകര്‍ക്ക് ആത്മനിര്‍വൃതിയുടെ മധുരാനുഭവമായി. മുന്‍ കാല അധ്യാപകരായ കെ. ശ്രീധരന്‍, കെ.ഉസൈന്‍കുട്ടി, കെ.ഗംഗാധരന്‍ കെ.അമ്മദ്, പി.മൊയ്തീന്‍ കുട്ടി, വി.അബ്ദുറഹിമാന്‍, യു.ശറഫുദ്ധീന്‍, കെ.സൈനുദ്ധീന്‍, എ.എം ഉമ്മര്‍ എന്നിവരെയാണ് അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാലയ അധികൃതര്‍ വീട്ടിലെത്തി ആദരിച്ചത്.ഗുരുവര്യരെ വിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ചു. തങ്ങളുടെ അധ്യാപന അനുഭവങ്ങള്‍ കുട്ടികളുമായി പങ്ക് വെച്ച അധ്യാപകര്‍ അവര്‍ക്ക് സാരോപദേശങ്ങളും നല്‍കി. […]
