Kerala

ആരാമ്പ്രത്ത് അതിഥി തൊഴിലാളി റൂമിൽ മരിച്ച നിലയിൽ

കോഴിക്കോട് : ആരാമ്പ്രത്ത് അതിഥി തൊഴിലാളി വാടക റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഉത്തർ പ്രദേശ് ലാലാബാഗ്‌ കനേട്ട സ്വദേശി മുഹമ്മദ് ഷാഹിദ് (49) മരിച്ച നിലയിൽ കണ്ടെത്തിയത്. ആരാമ്പ്രത്തെ ഒരു സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്ന ഇദ്ദേഹം പ്രദേശത്ത് എത്തിയിട്ട് 5 മാസക്കാലമായി . ആരാമ്പ്രം ബാർബർ ഷോപ്പിലെ തൊഴിലാളിയാണ് ഇയാൾ. എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പുറത്ത് വരാറുള്ള ഇയാൾ ഇന്ന് രാവിലെ നേരം ഏറെ വൈകീട്ടും എഴുന്നേൽക്കാത്തത് കൊണ്ട് ബിൽഡിങ്ങിലെ മറ്റു […]

Local

വെർച്വൽ പ്രവേശനോൽസവമൊരുക്കി ആരാമ്പ്രം ഗവ.സ്കൂൾ

ആരാമ്പ്രം : വർണ്ണ ബലൂണുകളും പൂക്കളും മിഠായിയും ഏറ്റുവാങ്ങി ജൂണിലെ ആദ്യ അധ്യയന ദിനം ആഘോഷമാക്കുന്ന പതിവിൽ നിന്ന് മാറി ഇന്ന് ആരാമ്പ്രം ഗവ: സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വീടുകളിരുന്ന് വെർച്വൽ പ്രവേശനോൽസവം കൊണ്ടാടി.വിദ്യാലയത്തിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പ്രവേശനോൽസവ സന്ദേശങ്ങളും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും വീടുകളിലിരുന്ന് ഓൺലൈനിൽ ശ്രവിച്ചു. ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ്, വാർഡ് മെമ്പർ സക്കീന മുഹമ്മദ്,പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ, വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ, സീനിയർ അസിസ്റ്റൻറ് പി.കെ.സജീവൻ, […]

Local

ആരാമ്പ്രം ഗവ: സ്‌കൂള്‍ മെഗാ ക്വിസ്: നിഹ്‌ലയും ഷഫിനും ജേതാക്കള്‍

  • 20th February 2020
  • 0 Comments

ആരാമ്പ്രം ഗവ: സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ജെനറല്‍ നോളേജ് ക്വിസ് പ്രോഗ്രാമിന്റെ ഫൈനല്‍ ഗ്രാന്റ് ഫിനാലെയില്‍ യു.പി.വിഭാഗത്തില്‍ നിഹ്‌ല ഫജ്‌രിയും എല്‍.പി.വിഭാഗത്തില്‍ ഷഫിന്‍ ഫര്‍ഹാനും ജേതാക്കളായി. യു.പി.വിഭാഗത്തില്‍ ദിയ ഷെറിന്‍, നാജില്‍ അബ്ദുല്‍ ഖാദര്‍ എന്നിവരും എല്‍.പി.വിഭാഗത്തില്‍ ദന ഫാത്തിമ, നിഹാല്‍ എം.ടി എന്നിവരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജേതാക്കള്‍ക്ക് വാട്ട് എ കരിപ്പൂര്‍ വാട്ട്‌സ്ആപ് ഗ്രൂപ്പും ലിംറ ഫാന്‍സിയും സ്‌പോണ്‍സര്‍ ചെയ്ത സൈക്കിളുകള്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ വിതരണം ചെയ്യുന്നുണ്ട്.ഗ്രാന്റ് ഫിനാലെ അബൂബക്കര്‍ […]

Local

വായന ചെപ്പ് പുസ്തകോല്‍സവം സംഘടിപ്പിക്കും

ആരാമ്പ്രം; വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അറിവും ചിന്തയും ഭാവനകളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരാമ്പ്രം ഗവ: എം.യു.പി.സ്‌കൂളില്‍ ജനുവരി 23 ന് (വ്യാഴം) വായന ചെപ്പ് പുസ്തകോല്‍സവം സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ അനുയോജ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കി അവരുടെ വീടുകളില്‍ ഹോം ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.മാര്‍ച്ച് 31നകം 100 ഹോം ലൈബ്രറികള്‍ സ്ഥാപിക്കും, ഒലീവ് ബുക്‌സ്, എച്ച് & സി, അമാന ബുക്‌സ്, ഐ.പി.എച്ച്, ശാസ്ത്രസാഹിത്യ പരിഷത്, ലിവ ബുക്‌സ്, മാതൃഭൂമി ബുക്‌സ് […]

Sports

ക്രസന്റ് ഫുട്‌ബോള്‍ മേളക്ക് തുടക്കമായി

മടവൂര്‍: കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പോടെ കൊട്ടക്കാവയല്‍ ക്രസന്റ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 27 ാമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനു ക്രസന്റ് ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കം .ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്ത ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ സിന്‍സിയര്‍ കച്ചേരി മുക്കു ബ്ലാക്ക് & വൈറ്റ് എളേറ്റിലിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തോല്‍പിച്ചു . രണ്ടാം മത്സരത്തില്‍ ലൈറ്റ്‌നിംഗ് കൊടുവള്ളി അഭിലാഷ് പൂവാട്ടുപറമ്പിലിനെ ടോസില്‍ പരാജയപ്പെടുത്തി. പരിപാടിയില്‍ അഖിലേന്ത്യാ സൈക്കിള്‍ […]

Local

നാട്ടൊരുമയില്‍ പഠന വീടൊരുക്കി ആരാമ്പ്രം ഗവ: സ്‌കൂള്‍

കുട്ടികളുടെ പഠന മികവിനായി നാടും വിദ്യാലയവും ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ ആരാമ്പ്രം ഗവ.സ്‌കൂള്‍ പഠന വീട് ഉദ്ഘാടനം അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമത്തിന്റെ പഠനോല്‍സവമായി. വിദ്യാലയ പരിസരത്തുള്ള വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് തുടങ്ങുന്ന പഠനവീടുകളുടെ ആരാമ്പ്രം ഏരിയ ഉദ്ഘാടനമാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ രക്ഷിതാവായ വാഴയില്‍ ലത്തീഫിന്റെ വീട്ടില്‍ നടന്നത്. പഠന പ്രക്രിയയില്‍ കൈതാങ്ങാവുക, അടിസ്ഥാന ആശയങ്ങള്‍ ഉറപ്പിച്ച് പഠന മികവ് സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പഠന വീട്ടില്‍ അധ്യാപകരോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, […]

Local

ഓപ്പണ്‍ കാന്‍വാസില്‍ കൂട്ട ചിത്രം വരച്ച് ആരാമ്പ്രം സ്‌കൂളില്‍ കേരള പിറവി ആഘോഷം

ആരാമ്പ്രം; കേരള പിറവി ദിനത്തില്‍ ആരാമ്പ്രം ഗവ:യു .പി .സ്‌കൂളില്‍ സജ്ജീകരിച്ച ഓപ്പണ്‍ കാന്‍വാസില്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ ചിത്രകാരന്‍മാരോടൊപ്പം വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്ത കൂട്ട ചിത്രരചന സംഘടിപ്പിച്ചു.കേരളത്തിന്റെ തനിമയാര്‍ന്ന കലാരൂപങ്ങളും പ്രകൃതി ദൃശ്യങ്ങളും സാംസ്‌കാരിക പൈതൃകവും ചിത്ര രൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. കേരള പിറവിയുടെ ഭാഗമായി കേരള ഗാനാലാപനം, എക്‌സിബിഷന്‍, നാടന്‍പാട്ട്, പോസ്റ്റര്‍ ഡിസ്‌പ്ലേ എന്നിവയും നടന്നു. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍മാരായ ഷാജി പുതുക്കുടി, സുലൈമാന്‍ കരിപ്പൂര്‍, […]

Local

ശാസ്ത്രമേള: സയന്‍സ്, ഗണിതം വിഭാഗങ്ങളില്‍ ആരാമ്പ്രം ഗവ.സ്‌കൂളിന് ഓവറോള്‍ സെക്കന്റ്

കൊടുവള്ളി; കൊടുവള്ളി ഉപജില്ല ശാസ്ത്രമേളയില്‍ സയന്‍സ്, ഗണിതം എന്നീ രണ്ടിനങ്ങളിലും ഓവറോള്‍സെക്കന്റ് നേടി ആരാമ്പ്രം ഗവ: സ്‌കൂള്‍ മികച്ച നേട്ടം സ്വന്തമാക്കി. വര്‍ക്കിംഗ് മോഡലില്‍ ഒന്നും ഗവേഷണ പ്രൊജക്ടില്‍ രണ്ടും കലക്ഷന്‍ വിഭാഗത്തില്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയതിനോടൊപ്പം ഗണിതത്തില്‍ പസില്‍ ,നമ്പര്‍ചാര്‍ട്ട്, മാഗസിന്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍ സയന്‍സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. സയന്‍സ്, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ മൂന്നിനങ്ങളിലും ക്വിസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയതും ഈ വിദ്യാലയമാണ്. വിജയികള്‍ക്കുള്ള ട്രോഫി കൊടുവള്ളി […]

News

ഓവുചാല്‍ നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം: ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

കൊടുവള്ളി: അശാസ്ത്രീയ റോഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിന്റെ ആരാമ്പ്രം ഭാഗത്തെ ഡ്രൈനേജ് നിര്‍മ്മാണമാണ് നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞത്.സ്വകാര്യ വക്തികള്‍ക്ക് വേണ്ടി റോഡിന്റെ വീതി കുറച്ച് കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത് കൊണ്ടാണ് നിര്‍മ്മാണം തടഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറഞ്ഞ ദൂരത്തോളം ഒരു ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മിക്കാത്തതും ജനങ്ങളില്‍ സംശയം വര്‍ദ്ധിപ്പിക്കുന്നു. ഈ രൂപത്തില്‍ ഡ്രൈനേജ് നിര്‍മ്മാണം മുമ്പോട്ട് പോയാല്‍ ആരാമ്പം അങ്ങാടിക്കടുത്ത് 2 വാഹനം കടന്ന് പോകാന്‍ പ്രയാസമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.പി ഡബ്ലിയുഡി നരിക്കുനി […]

Local

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ആരാമ്പ്രം; ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് ആരാമ്പ്രം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ്,പി.ഒ പടനിലം വാട്‌സപ്പ് ഗ്രൂപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൈം ഡയഗ്‌നോസ്റ്റിക് സെന്റര്‍ കൊടുവള്ളി യുടെ സഹകരണത്തോടെ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയവും ബ്ലഡ് ടെസ്റ്റുകളും,കാലിക്കറ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും മരുന്ന് വിതരണവും ആരാമ്പ്രത്ത് വെച്ച് നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു, വാര്‍ഡ് മെമ്പര്‍ റിയാസ് എടത്തില്‍ അധ്യക്ഷത വഹിച്ചു, ടി.വി. ഹാരിസ്, അന്‍വര്‍ ചക്കാലക്കല്‍, ഷഫീഖ് […]

error: Protected Content !!