എമ്പുരാന്റെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല: റീ എഡിറ്റ് ഒരുമിച്ച് എടുത്ത തീരുമാനം; ആന്റണി പെരുമ്പാവൂര്‍
കൊച്ചി: എമ്പുരാന്‍ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ച് എടുത്തതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആരുടെയും നിര്‍ദേശ പ്രകാരമല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാത്ത സിനിമകളുണ്ടാക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. സിനിമയുടെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നുവെന്നും ആന്റണി വ്യക്തമാക്കി. അതറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ പറയുന്നതിനോട് യോജിപ്പില്ല. കാരണം എല്ലാവര്‍ക്കും കഥയറിയാം. സിനിമയെ സംബന്ധിച്ച് മോഹന്‍ലാലിനും ബാക്കിയുള്ളവര്‍ക്കും കൃത്യമായിട്ടുള്ള ധാരണയുണ്ടായിരുന്നു. പൃഥ്വിരാജിനെ ആരും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ഒരിക്കലും പൃഥ്വിരാജിനെ […]



