ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി;പരിപാടി മാറ്റില്ലെന്ന് സർക്കാർ,എതിർപ്പറിയിച്ച് ക്രൈസ്തവ സംഘടനകൾ
ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ ക്യാംപെയ്ൻ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകൾ.മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കൾ ആവശ്യപ്പെട്ടു.പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാമ്പയിൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള […]

