information News

അറിയിപ്പുകൾ

  • 30th July 2021
  • 0 Comments

ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണേറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റു ബാങ്കുകളില്‍ ലയിച്ചതിനെതുടര്‍ന്ന് ഐഎഫ്എസ്സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍, എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഈ ബാങ്കുകള്‍ വഴി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങിയിരുന്ന ഗുണഭോക്താക്കള്‍ എത്രയും വേഗം പുതുക്കിയ ഐഎഫ്എസ്സി/ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ പാസ്ബുക്കില്‍ രേഖപ്പെടുത്തി ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ബുക്ക് […]

information

അറിയിപ്പുകൾ

  • 22nd April 2021
  • 0 Comments

ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ ഓഫീസിന്റെ പരിധിയിലുളള എല്ലാ ഓഫീസുകളിലെയും ഡ്രൈവിംഗ്, ഫിറ്റ്നസ് ടെസ്റ്റുകളും രജിസ്ട്രേഷന്‍ പുതുക്കലും ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെ നിര്‍ത്തിവെച്ചതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജെ.പി.എച്ച്.എന്‍ ഗ്രേഡ് II (എന്‍സിഎ-മുസ്ലീം) കാറ്റഗറി നമ്പര്‍ : 516/2017 , (എന്‍സിഎ-എസ്ഐയുസി നാടാര്‍ ) കാറ്റഗറി നമ്പര്‍ : […]

information News

അറിയിപ്പുകൾ

  • 9th April 2021
  • 0 Comments

കരിങ്കോഴികള്‍ വില്പനയ്ക്ക് ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ 350 രൂപ നിരക്കില്‍ ഒന്നര വര്‍ഷം പ്രായമുളള കരിങ്കോഴികള്‍ വില്പനയ്ക്ക്. ഫോണ്‍: 0495 2287481. സ്വാശ്രയ മെറിറ്റ് ഡി.എല്‍.എഡ് കോഴ്സ് സ്പോട്ട് ഇന്റര്‍വ്യൂ 16 -ന് 2020-22 വര്‍ഷത്തെ സ്വാശ്രയ മെറിറ്റ് ഡി.എല്‍.എഡ്. കോഴ്സിന്റെ സ്പോട്ട് ഇന്റര്‍വ്യൂ ഏപ്രില്‍ 16- ന് ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്്: www.kozhikodedde.com. ഊന്നിവല രജിസ്ട്രേഷന്‍ പുതുക്കല്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര മത്സ്യഭവനുകളുടെ പരിധിയിലുള്‍പ്പെടുന്ന ഉള്‍നാടന്‍ […]

information News

അറിയിപ്പുകൾ

  • 31st March 2021
  • 0 Comments

വീടുകളില്‍ 30 ,022 പേര്‍ വോട്ട് രേഖപ്പെടുത്തി ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ബുധനാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 30 ,022 പേര്‍. വടകര മണ്ഡലത്തില്‍ 2, 382 കുറ്റ്യാടിയില്‍ 2 ,244 നാദാപുരത്ത് 2,970 കൊയിലാണ്ടിയില്‍ 1,680 പേരാമ്പ്രയില്‍ 2 ,597 ബാലുശ്ശേരിയില്‍ 2 ,539 എലത്തൂരില്‍ 3 ,140 കോഴിക്കോട് നോര്‍ത്തില്‍ 2, 341 കോഴിക്കോട് സൗത്തില്‍ 1,468 ബേപ്പൂരില്‍ 1,633 കുന്ദമംഗലത്ത് 2 ,452 കൊടുവള്ളിയില്‍ 2 ,150 തിരുവമ്പാടിയില്‍ 2,426 എന്നിങ്ങനെയാണ് […]

information News

അറിയിപ്പുകൾ

  • 30th March 2021
  • 0 Comments

മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ‘മിഷന്‍ സുന്ദരപാതയോരം’ ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ ഡ്രൈവറും വാഹനവും പിടിയില്‍. കെഎല്‍ 11 എ എൽ 3684 ടിപ്പർ ലോറിയാണ് പിടികൂടിയത്. രണ്ട് ദിവസത്തിനുളളിൽ മാലിന്യം തള്ളിയ സ്ഥലം പൂർവസ്ഥിതിയിലാക്കാനും പരിസര പ്രദേശങ്ങൾ ശുചീകരിക്കാനും കലക്ടര്‍ ഡ്രൈവർക്ക് നിർദേശം നൽകി. ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ […]

information News

അറിയിപ്പുകൾ

  • 26th March 2021
  • 0 Comments

‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റ്സ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഓംബുഡ്സ്മാന്റെ നിയമന ഉത്തരവ് വായിച്ചു. ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജസ്റ്റിസ് പി. എസ് ഗോപിനാഥൻ പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള ഹൈക്കോടതി […]

information News

അറിയിപ്പുകൾ

  • 23rd March 2021
  • 0 Comments

സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ സിറ്റിങ് 25 -ന് തൃശ്ശൂരില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ് മാര്‍ച്ച് 25 -ന് രാവിലെ 11 മണിയ്ക്ക് തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗിലുളള ആര്‍ഡിഒ കോര്‍ട്ട് ഹാളില്‍ നടക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. സിറ്റിങ്ങില്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുളള പുതിയ പരാതികള്‍ സ്വീകരിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരിശീലനം കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള രണ്ടാംഘട്ട പരിശീലന ക്ലാസ് മാര്‍ച്ച് 24, 25, 26, 27 ദിവസങ്ങളില്‍ […]

Kerala News

അറിയിപ്പുകൾ

  • 15th March 2021
  • 0 Comments

പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി നാളെ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയുക്തരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി നാളെ (മാര്‍ച്ച് 17) രാവിലെ 9.30 മുതല്‍ 1.30 വരെ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും. നേരത്തെ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കാണ് പരിശീലനം. ഉദ്യോഗസ്ഥർ രാവിലെ 8.30 ന് മുൻപായി കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് നോഡൽ ഓഫീസർ അറിയിച്ചു. കോഴിക്കോട് താലൂക്ക്- കലക്ടറേറ്റ് കോൺഫറൻസ് ഹാൾ. കൊയിലാണ്ടി താലൂക്ക് – താലൂക്ക് കോൺഫറൻസ് ഹാൾ കൊയിലാണ്ടി. വടകര […]

Local News

അറിയിപ്പുകൾ

  • 12th March 2021
  • 0 Comments

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 16ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/71/2021 ഫിൻ. തിയതി 10.03.2021) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക. പി.എൻ.എക്സ്.1172/2021 ടെലിവിഷൻ ജേണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. […]

information News

അറിയിപ്പുകൾ

  • 2nd March 2021
  • 0 Comments

ദേശീയ സാമ്പിള്‍ സര്‍വേ കൂടുതല്‍ കാര്യക്ഷമമാക്കും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പിള്‍ യൂണിറ്റുകള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ വീടുകളില്‍ മാത്രമാണ് സര്‍വ്വേ നടക്കുന്നത്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍ ഒന്നില്‍ കൂടുതല്‍ തവണ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും സാധാരണ നടപടിക്രമമാണ്. ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി വിവരശേഖരണത്തിനിടെ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ദേശീയ സാമ്പിള്‍ സര്‍വേകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ […]

error: Protected Content !!