അങ്കണവാടി ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും- മന്ത്രി എ.കെ ശശീന്ദ്രന്‍
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന നിലയ്ക്ക് അങ്കണവാടി ജീവനക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാറിന് അങ്കണവാടികളോടും ജീവനക്കാരോടും സ്‌നേഹപരമായ സമീപനമാണ് ഉള്ളത്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മാതൃകാ അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷം മുന്‍പ് 7000 രൂപയായിരുന്നു അങ്കണവാടി അധ്യാപകരുടെ വേതനം. ഇത് 10,000 രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആശ്വാസ കേന്ദ്രമായി കുരുവട്ടൂര്‍ മാതൃകാ അങ്കണവാടി മാറണമെന്നും അതിന് […]