Kerala

രാജ്യത്ത് 14,264 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 90 മരണം

  • 21st February 2021
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,667 പേർ രോഗമുക്തി നേടി. പുതിയതായി 90 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,91,651 ആയി. ഇതിൽ 1,06,89,715 പേർ രോഗമുക്തി നേടി. 1,56,302 പേരാണ് മരിച്ചത്. 1,45,634 പേരാണ് ചികിത്സയിൽ തുടരുന്നത്. 1,10,85,173 പേർക്ക് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Kerala News

തദ്ദേശ, ഉപ തെരഞ്ഞെടുപ്പുകൾ: സർവക്ഷിയോഗം ഇന്ന് ചേരും

  • 11th September 2020
  • 0 Comments

തദ്ദേശ തെരെഞ്ഞെടുപ്പ് ,ഉപതെരെഞ്ഞെടുപ്പ് എന്നിവ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് പ്രതിപക്ഷ സംഘടനകളുമായി സര്‍വ്വകക്ഷിയോഗം ചേരും. തദ്ദേശ തെരെഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന നിലപാടിലാണ് എല്‍ഡിഎഫും യുഡിഎഫും അറിയിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ സൂചന നൽകിയിട്ടുണ്ട്. നവംബറിൽ ഭരണസമിതി വരേണ്ടിയിരുന്ന സാഹചര്യം മാറി ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ തെരെഞ്ഞെടുപ്പിൽ മാറ്റം വരുത്തനാണ് സർക്കാർ ആലോചന ഇക്കാര്യം പ്രതിപക്ഷത്തെ […]

Entertainment News

സിനിമാ- സീരിയൽ ഷൂട്ടിംഗിന് കേന്ദ്ര സർക്കാർ അനുമതി

സിനിമാ- സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി.എല്ലാ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ഷൂട്ടിംഗ് നടത്തേണ്ടതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. മാസ്‌കും സാമൂഹിക അകലവും കർശനമായി പാലിച്ചിരിക്കണം. ഷൂട്ടിംഗ് ലൊക്കേഷമുകളിൽ സന്ദർശകരോ കാഴ്ചക്കാരോ പാടില്ല സെറ്റുകൾ, മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം സെറ്റുകൾ, മേക്കപ്പ് റൂമുകൾ, വാനിറ്റി വാനുകൾ, ശുചിമുറികൾ എന്നിവ ദൈനംദിന ശുചീകരണത്തിന് വിധേയമാക്കണം. ആവശ്യമുള്ളവർ മാത്രം സെറ്റിൽ എത്തിയാൽ മതി.സെറ്റിലുള്ള അഭിനേതാക്കൾ […]

Kerala

റീഹാറ്റ് നിലമ്പൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

  • 20th July 2020
  • 0 Comments

മലപ്പുറം: നിലമ്പൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 2019 ല്‍ കാലവര്‍ഷക്കെടുതിയിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടും സ്ഥലവും ഉള്‍പ്പടെയുള്ള മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച റീഹാറ്റ് നിലമ്പൂര്‍  (Rehabilitation and Habitat Arrangement Task) പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും മലപ്പുറം കുന്നുമ്മല്‍ കേപീസ് അവന്യൂവിലെ റൂബി ലോഞ്ചില്‍ വെച്ച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രൊജക്റ്റ് വീഡിയോ […]

Local

കുന്ദമംഗലം പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി

  • 30th June 2020
  • 0 Comments

കുന്ദമംഗലം : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന 25 ഓളം കുടുംബങ്ങളൾക്ക് ഭക്ഷണകിറ്റുമായി കുന്ദമംഗലം പോലീസും യുവാക്കളും. കുന്ദമംഗലം വരട്ട്യാക്കലിലെ പുളിയശേരി കോളനിയിൽപെട്ട 25 ഓളം കുടുംബങ്ങൾക്കാണ്‌ കുന്ദമംഗലം പോലീസും സന്നദ്ധ പ്രവർത്തകരായ യുവാക്കളും ചേർന്ന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിൽ കുന്ദമംഗലം എസ് ഐ ശ്രീജിത്ത് ടി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് പുൽപറമ്പ്, ജനമൈത്രി ബീറ്റ് ഓഫീസർ വിജേഷ്,ബിനേഷ് മറ്റു സന്നദ്ധ പ്രവർത്തകരായ ഷജിൽ ആരാമ്പ്രം, സൽമാൻ തിരുവമ്പാടി, നിയാസ് വാക്കു […]

National

ഇന്ത്യയുടെ വെബ്‌സൈറ്റുകൾ നിരോധിച്ച് ചൈന

  • 30th June 2020
  • 0 Comments

ഇന്ത്യയുടെ വെബ്‌സൈറ്റുകളും, ന്യൂസ് പേപ്പറുകളും നിരോധിച്ച് ചൈന. ഇന്ത്യയിൽ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് തൊട്ടു പിന്നാലെയാണ് ചൈനയുടെ നടപടി. അതിർത്തിയിൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ ചൈനയെ ഇന്ത്യൻ മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് നിലപാട്. ഇനി ഓണ്‍ലൈന്‍ ഐപി ടിവിയിലൂടെ മാത്രമേ ഇന്ത്യന്‍ സൈറ്റുകള്‍ ചൈനയിൽ കാണാന്‍ സാധിക്കൂ നിലവില്‍ വി.പി.എന്‍ സെര്‍വര്‍ വഴിമാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകും. ജൂണ്‍ 15ന് ലഡാക്കിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈന ഇന്ത്യ അതിര്‍ത്തിയില്‍ പ്രതിസന്ധി രൂക്ഷമായി […]

Kerala Local News

കോഴിക്കോട് ജില്ലയിൽ നാളെ മുതല്‍ നാലു ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് : ജാഗ്രത നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം

കോഴിക്കോട് : വരുന്ന നാലു ദിവസത്തേക്ക് കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018, 2019 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ‘ഓറഞ്ച് ബുക്ക് 2020’ ല്‍ വള്‍നറബിള്‍ ഗ്രൂപ്പില്‍ പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും […]

Kerala

ഹേമ ചന്ദ്രൻ ഐ പി എസിന് അഭിമാനത്തോടെ പടിയിറങ്ങാം

തിരുവനന്തപുരം : തന്റെ കാക്കിക്കുള്ളിലെ വർഷങ്ങൾ നീണ്ടു നിന്ന സേവന പ്രവർത്തനത്തിനൊടുവിൽ ഹേമ ചന്ദ്രൻ ഐ പി എസ് സർവീസിൽ നിന്നും വിട പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായി പ്രവർത്തിക്കുന്ന ഇദ്ദേഹം. സേനയിൽ പ്രവർത്തനം ആരംഭിച്ച ശേഷം അഗ്നിശമന സേനഏറെആധുനികവൽക്കരിക്കപ്പെടുകയും ജനകീയമാവുകയും ചെയ്തു. കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ഏറെ സഹായമായ അഗ്നിശമനസേനയുടെ മേധാവിയായി വിരമിക്കാൻ കഴിയുന്നതിൽ സന്തോഷമാണെന്നും. നാട്ടുകാർ അത്രമേൽ ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത […]

Sports

ശ്രീശാന്തിന് പിന്തുണ , കുംബ്ലെ ചെയർമാനാകണം : വിരേന്ദർ സെവാഗ്

ഡൽഹി : ബി സി സി ഐ വിലക്കിൽ നിന്നും മുക്തനായ ശ്രീശാന്തിന് ഇനിയും രാജ്യാന്തര കളികളിൽ ഭാവിയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്ര സെവാഗ്. ഏഴുവർഷമായി ശ്രീയുടെ വിലക്ക് കുറചതിൽ സന്തോഷമുണ്ട് അദ്ദേഹം പറഞ്ഞു. ഒപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെയെ സെലക്ഷൻ കമ്മറ്റി ചെയർമാനാക്കണമെന്നും ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തിയാണ് കുംബ്ലെയെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. സെലെക്ഷൻ കമ്മറ്റിയുടെ നേതൃത്വം നയിക്കുന്ന വ്യക്തിയ്ക്ക് ലഭ്യമാകുന്ന തുക നിലവിൽ കുറവാണെന്നും അത് […]

error: Protected Content !!