എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ല; അമിത് ഷാ
ലോകത്തുള്ള എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ രാജ്യസഭയില്‍. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കവേയാണ് അമിത് ഷായുടെ പ്രസ്താവന. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര് തന്നെയായിരിക്കുമെന്നും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. മിസോറമിനെ ബില്‍ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, […]
