Kerala kerala

അമ്മ കുടുംബസംഗമം ഇന്ന് കൊച്ചിയില്‍

താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിക്കും. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് അംഗങ്ങളും കുടുംബങ്ങളും ഒത്തുചേരുന്നത്. കുടുംബസംഗമത്തില്‍ 240ഓളം കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന്‍ രക്ഷാ മരുന്നുകള്‍ വാങ്ങാന്‍ സൗജന്യമായി നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളെത്തുടര്‍ന്ന് മുഴുവന്‍ ഭാരവാഹികളും രാജി വെച്ചതിനാല്‍ അഡ്ഹോക് […]

Kerala kerala

‘അമ്മ’ക്ക് തലയും നട്ടെല്ലുമില്ല; നിരുത്തരവാദപരമായ നടപടിയാണ് ഭരണസമിതിയുടെ രാജി; പ്രതികരിച്ച് നടി പത്മപ്രിയ

  • 3rd September 2024
  • 0 Comments

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പുറത്തു വന്നതിന് പിന്നാലെ ഭാരവാഹികള്‍ രാജിവെച്ച മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി അംഗവും നടിയുമായ പത്മപ്രിയ. ‘അമ്മ’ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് ഭരണസമിതിയുടെ രാജിയെന്നും പത്മപ്രിയ കുറ്റപ്പെടുത്തി. ചാനല്‍ അഭിമുഖത്തിലാണ് പത്മപ്രിയ ഈ കാര്യം പറഞ്ഞത്. ‘അമ്മ’യിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാകുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമ സംഘടനകള്‍ […]

Entertainment kerala Kerala Trending

മുകേഷിനും ഇടവേള ബാബുവിനും എതിരായ കേസ്; അമ്മയുടെ ഓഫിസില്‍ പോലീസ് പരിശോധന; രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു

  • 1st September 2024
  • 0 Comments

താര സംഘടനയായ അമ്മയുടെ ഓഫിസില്‍ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയതെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. […]

kerala Kerala Trending

സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് ‘അമ്മ’

  • 25th August 2024
  • 0 Comments

തിരുവനന്തപുരം: ലൈംഗികപീഡനാരോപണത്തെതുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിര്‍വഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ്. യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറിപദവിയില്‍ നിന്ന് രാജിവെച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്തയച്ചത്. ‘എനിക്ക് […]

Entertainment Trending

‘അമ്മ’യുടെ വാര്‍ഷിക യോഗം തുടങ്ങി; ഇടവേള ബാബുവിന്റെ പകരക്കാരന്‍ ആര്?

  • 30th June 2024
  • 0 Comments

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക യോഗം തുടങ്ങി. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗവും തെരഞ്ഞെടുപ്പും പുരോഗമിക്കുന്നത്. ഇടവേള ബാബു പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് വാശിയേറിയ മല്‍സരം നടക്കുന്നത്. കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ജഗദീഷ്, ആര്‍. ജയന്‍ (ജയന്‍ ചേര്‍ത്തല), മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. 11 അംഗങ്ങളുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, […]

error: Protected Content !!