അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്ത് ട്വിറ്റര്‍
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമാവുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനസ്ഥാപിക്കുകയും ചെയ്തു.അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ വന്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ വിശദീകരണം നല്‍കിയത്.ട്വിറ്ററില്‍ വന്ന ഇന്ത്യയുടെ ഭൂപടവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെയാണ് പുതിയ സംഭവം. ലഡാക്കിലെ ലേയ് എന്ന ജില്ല ജമ്മുകശ്മീരിന്റെ ഭാഗമായി കാണിക്കുന്ന ഭൂപടം കാണിച്ചതിന്റെ പേരില്‍ […]

