National News

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കും; അമിത് ഷാ

  • 31st March 2022
  • 0 Comments

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ (AFSPA ) നിയമത്തിന്റെ പരിധി കുറയ്ക്കുന്നതിന്റെ മുന്നോടിയായി മണിപ്പൂർ, നാഗാലാൻഡ് , ആസാം എന്നിവിടങ്ങളിലെ ഏതാനും പ്രദേശത്ത് നിയമം പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, നാഗാലാന്‍ഡ്, അസം, മണിപുര്‍ എന്നിവിടങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കുറയ്ക്കാനുള്ള സുപ്രധാന നടപടി സ്വീകരിച്ചു’, അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു . വിഘടനവാദത്തില്‍ കുറവ് വരികയും […]

National News

ഒമിക്രോൺ തടയാൻ മന്ത്രാലയങ്ങൾ ഏറെ ജാഗ്രതയോടെ പ്രവർത്തിക്കുന്നു ;മുൻഗണന വാക്സിനേഷന് തന്നെ;അമിത് ഷാ

  • 4th December 2021
  • 0 Comments

ലോകത്താകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ തടയാന്‍ മന്ത്രാലയങ്ങൾ ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും വാക്സിനേഷന് തന്നെയാണ് മുൻഗണന നൽകുന്നതെന്നും കേന്ദ്രമന്ത്രി അമിത് ഷാകൊവിഡ് വരുന്നതിന് മുൻപ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ നേരിടാൻ മോദിക്ക് കഴിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേ സമയം രാജ്യത്ത് ഒമിക്രോൺ തീവ്രമായേക്കില്ലെന്നാണ് കേന്ദ്ര നിലപാട്. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത […]

National News

അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ്

  • 22nd November 2021
  • 0 Comments

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന ത്രിപുരയില്‍ പൊലീസ് അതിക്രമം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ. ഡെറിക് ഒബ്രിയാന്‍, സുഖേന്തു ശേഖര്‍ റോയ്, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, ഡോല സെന്‍ തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ബംഗാളി സിനിമ താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോണി ഘോഷിനെ കഴിഞ്ഞ ദിവസം ത്രിപുരയില്‍ അറസ്റ്റ് ചെയ്തിരുന്നു. സയോണിയെ […]

Kerala News

ബിജെപി പ്രചാരണത്തിന് കൊഴുപ്പേകി തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ

  • 24th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രചാരണത്തിന് കൊഴുപ്പേകാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തൃപ്പൂണിത്തുറയിലെ റോഡ് ഷോ ആയിരുന്നു കേരളത്തിലെ അമിത് ഷായാടെ ആദ്യ പരിപാടി.കെ.എസ്.രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിലെ കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പൂര്‍ണത്രയീശ ക്ഷേത്രത്തിന് മുന്നിലാണ് അവസാനിച്ചത് . കൊല്ലത്തെ ചാത്തന്നൂരിലും പാലക്കാട് കഞ്ചിക്കോട്ടും ഇന്ന് അമിത് ഷായുടെ പ്രചാരണ പരിപാടികളുണ്ട്. ഇന്നലെ രാത്രിയോടെയാണ് അമിത് ഷാ നെടുമ്പാശ്ശേരിയിലെത്തിയത്. തലശ്ശേരിയിലെ റോഡ് ഷോയും അമിത് ഷായുടെ പ്രചാരണ പരിപാടിയില്‍ നേരത്തെ […]

National News

കര്‍ഷക പ്രക്ഷോഭം; ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം, അടിയന്തിര യോഗം വിളിച്ച് അമിത് ഷാ

  • 26th January 2021
  • 0 Comments

കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുടലെടുത്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് ഉന്നതതല യോഗം വിളിക്കുന്നത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍ ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍സംഘര്‍ഷമുണ്ടായിരുന്നു. ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് […]

National News

അമിത്ഷാ സന്ദര്‍ശനത്തിനെത്തുന്ന മിഡ്‌നാപൂരില്‍ ‘ഗോ ബാക്ക് അമിത് ഷാ’ പോസ്റ്ററുകള്‍

  • 19th December 2020
  • 0 Comments

പശ്ചിമബംഗാളിലെ മിഡ്നാപൂരില്‍ സന്ദര്‍ശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകള്‍. ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യവുമായി ചിലര്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. മിഡ്നാപൂരിലുടനീളം അമിത് ഷാ ഗോ ബാക്ക് പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെ ആക്രണമുണ്ടാവുകയും ഇതിന് പിന്നാലെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാക്പോര് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ സന്ദര്‍ശനം. ജനുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ മൂന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ […]

‘ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാറുണ്ടാക്കാം’; മോദിയേയും അമിത് ഷായേയും ട്രോളി പ്രശാന്ത് ഭൂഷണ്‍

  • 7th November 2020
  • 0 Comments

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്കടുക്കുകയാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണുള്ളത്. ട്രംപ് പരാജയപ്പെട്ടേക്കാവുന്ന ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നുത്. ഈ സാഹചര്യത്തില്‍ മോദിയെയും അമിത്ഷായെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രസാന്ത് ഭൂഷണ്‍. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍ പങ്കുവെച്ചത്. മോദിയുടെയും അമിത്ഷായുടെയും ചിത്രത്തിന്റെ ക്യാപ്ഷന്‍ […]

National News

അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമര്‍ശിച്ചതിനെതിരെ നല്‍കപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. രാഹുലിനെതിരെ ബി ജെ പി നേതാവ് കൃഷ്ണവദന്‍ ബ്രഹ്‌മഭട്ട് നല്‍കിയ കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരമായത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ പ്രതിയാണെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ ബി ജെ പി നേതാവ് പരാതി നല്‍കിയത്. നോട്ടുനിരോധനം […]

National

വിവാദമായി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷാ പരാമര്‍ശം

  • 14th September 2019
  • 0 Comments

ഡല്‍ഹി: അമിത് ഷാ ഉയര്‍ത്തിയ ഒരു രാജ്യം ഒരു ഭാഷ വാദത്തിനെതിരെ പ്രതിഷേധം. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയായി ഹിന്ദിയെ മാറ്റണമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്ത്. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായായിരുന്നു അമിത് ഷായുടെ പ്രതികരണം. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ചോദിച്ചു. വേണമെങ്കില്‍ ഭാഷാ […]

National

കാശ്മീരും ലഡാക്കും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കണമെന്ന് അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിന് പിന്നാലെ കാശ്മീര്‍ രണ്ടായി വിഭജിക്കണം എന്ന ശുപാര്‍ശമുമായി അമിത് ഷാ. കാശ്മീര്‍ എന്നും ലഡാക്ക് എന്നുമുള്ള രണ്ട് പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണമെന്നാണ് അമിത് ഷാ രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ലഡാക്കിലെ ജനങ്ങള്‍ ഏറെനാളായി ആവശ്യപ്പെടുന്ന ഒന്നാണിതെന്നും ഷാ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത […]

error: Protected Content !!