International News

കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്തത് മലയാളി

  • 8th January 2021
  • 0 Comments

കാപിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്തത് മലയാളി. എറണാകുളം സ്വദേശി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കലാണ് ദേശീയ പതാക ഉയര്‍ത്തിയത്. മാന്യമായ സമരത്തിലാണ് പങ്കെടുത്തത്‌.കലഹത്തിന് പോയതല്ലെന്നും വണ്‍ മില്യണ്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നുവെന്നും വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സന്റാണ് പതാക ഉയര്‍ത്തിയതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് വിന്‍സെന്റ് പറയുന്നു .മലയാളികള്‍ക്ക് […]

‘ഞാന്‍ തെരഞ്ഞെടുപ്പ് ജയിച്ചു’; പുതിയ പോസ്റ്റുമായി ട്രംപ്

  • 16th November 2020
  • 0 Comments

സോഷ്യല്‍മീഡിയയില്‍ താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന പുതിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നുതന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ജോ ബൈഡന്‍ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം ജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തെരഞ്ഞെടുപ്പായിരുന്നു’ ഇങ്ങനെയായിരുന്നു ട്വീറ്റ്. അതേസമയം നേരത്തേ ഭരണമാറ്റത്തിന്റെ സൂചന പരോക്ഷമായി നല്‍കുകയും ചെയ്തിരുന്നു. ‘നിലവിലെ സര്‍ക്കാര്‍ ലോക്ഡൗണ്‍ […]

പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു: തപ്സി പന്നു

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി തപ്സി പന്നു. അമേരിക്കന്‍ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും എത്തിയതില്‍ എല്ലാവര്‍ക്കും സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് തപ്സി പറഞ്ഞു. എന്നാല്‍ വിജയത്തെക്കാളും താന്‍ ശ്രദ്ധിച്ചത് അമേരിക്കയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വോട്ടാണെന്ന് തപ്സി കൂട്ടിച്ചേര്‍ത്തു. 12 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടര്‍മാരുടെ നിരക്കാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയതെന്ന് പറഞ്ഞ തപ്സി ജനാധിപത്യത്തിന്റെ ശക്തിയുടെ പൂര്‍ണ്ണമായ പ്രകടനമാണ് അമേരിക്കയില്‍ കണ്ടതെന്നും പറഞ്ഞു. പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ […]

ബൈഡന് ആശംസയുമായി മോദി, ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിക്കാമെന്നും പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി ട്വീറ്റ് ചെയ്തു. ‘ഗംഭീരമായ വിജയത്തില്‍ അഭിനന്ദനങ്ങള്‍ ജോ ബൈഡന്‍. ഇന്തോ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- മോദി ട്വീറ്റില്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. എല്ലാ […]

‘ഭിന്നിപ്പിക്കുന്നതല്ല, താന്‍ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും’; നന്ദി അറിയിച്ച് ജോ ബൈഡന്‍.

ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് ജോ ബൈഡന്‍. രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റായിരിക്കും. സംസ്ഥാനങ്ങളെ ചുവപ്പും നീലയുമായി തരംതിരിച്ചുകാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കണ്ടാണ് പ്രവര്‍ത്തിക്കുകയെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. നന്ദി രേഖപ്പെടുത്തിക്കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍. ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തെരഞ്ഞെടുത്തതില്‍ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ സമ്മാനിച്ചത് മികച്ച വിജയമാണ്. 74 മില്യണ്‍ വോട്ടിന്റെ വ്യക്തമായ വിജയമാണിത്. പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് […]

‘ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാറുണ്ടാക്കാം’; മോദിയേയും അമിത് ഷായേയും ട്രോളി പ്രശാന്ത് ഭൂഷണ്‍

  • 7th November 2020
  • 0 Comments

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്കടുക്കുകയാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണുള്ളത്. ട്രംപ് പരാജയപ്പെട്ടേക്കാവുന്ന ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നുത്. ഈ സാഹചര്യത്തില്‍ മോദിയെയും അമിത്ഷായെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രസാന്ത് ഭൂഷണ്‍. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍ പങ്കുവെച്ചത്. മോദിയുടെയും അമിത്ഷായുടെയും ചിത്രത്തിന്റെ ക്യാപ്ഷന്‍ […]

വിഭാഗീയതകളില്ലാത്ത പ്രസിഡന്റാവും; രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് കഠിനമായിരുന്നു. എങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്തമായ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് ബൈഡന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ നാം എതിരാളികളായിരിക്കാം. എന്നാല്‍ ശത്രുക്കളല്ല. നമ്മള്‍ അമേരിക്കക്കാരാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍ പറഞ്ഞു. രാജ്യത്തെ വിഭാഗീയതകളില്ലാതെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും ബൈഡന്‍ പറഞ്ഞു.

പിടിച്ചടക്കി ജോര്‍ജിയയും; ബൈഡന്‍ വിജയത്തിലേക്ക്

  • 6th November 2020
  • 0 Comments

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് അടുക്കവെ ജോര്‍ജിയയിലും നേട്ടമുണ്ടാക്കി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 16 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ജോര്‍ജിയയില്‍ ലഭിച്ചിട്ടുള്ളത്. 99.8 ശതമാനം വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ 917 വോട്ടുകള്‍ക്കാണ് ബൈഡന്‍ ലീഡ് ചെയ്യുന്നത്. 97.9 ശതമാനം വോട്ടു എണ്ണി തീരുമ്പോള്‍ നെവാഡയിലും ബൈഡന്‍ മുന്നിലാണ്. ആറ് ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ ഇവിടെ നേടിയത്. 11438 വോട്ടുകള്‍ക്കാണ് ബൈഡന്‍ നെവാഡയില്‍ ലീഡ് ചെയ്യുന്നത്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞ ജോര്‍ജിയയില്‍ നേരത്തെ ബൈഡന്‍ […]

ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ബൈഡന്റെ മുന്നേറ്റം, അരിസോണ ‘തിരിച്ചു പിടിക്കാന്‍’ ട്രംപ്; അമേരിക്ക ഫോട്ടോഫിനിഷിലേക്ക്

  • 6th November 2020
  • 0 Comments

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കവേ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്ന ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കുതിച്ചു കയറുകയാണ്. അതേ സമയം, ബൈഡന് നിര്‍ണായക ഭൂരിപക്ഷമുണ്ടായിരുന്ന അരിസോണയിലാകട്ടെ, ട്രംപിനും വിജയ പ്രതീക്ഷയുണ്ട്. ജോര്‍ജിയയില്‍ ഒരു ശതമാനം വോട്ടുകള്‍ (50,000) മാത്രമെണ്ണാനുള്ളപ്പോള്‍ ബൈഡന് കേവലം 1775 വോട്ടുകള്‍ക്ക് പുറകിലാണ്. ഇവിടെ ബൈഡന് വിജയ പ്രതീക്ഷയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. […]

പുതിയ അമേരിക്കന്‍ പ്രസിഡന്റിനെ ഇന്നറിയാം; ജോര്‍ജിയയിലെയും പെന്‍സില്‍വാനിയയിലെയും ഫലങ്ങള്‍ നിര്‍ണായകം

  • 6th November 2020
  • 0 Comments

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്വേഗജനകമായ നിലയിലേക്ക്. പുതിയ പ്രസിഡന്റിനെ ഇന്ന് അറിയാനാകുമെന്നാണ് സൂചന. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ട്രംപിന് 213 ഇലക്ട്രല്‍ വോട്ടും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബിഡന് 253 വോട്ടുകളുമാണുള്ളത്. അതേസമയം ബിഡന് 264 വോട്ടും ട്രംപിന് 214 വോട്ടും ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് പോലെയുള്ള വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുരോഗമിക്കുന്ന നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഫലം നിര്‍ണിയിക്കുക. ഇതില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയ ജോര്‍ജിയയിലെയും […]

error: Protected Content !!