International News

ബൈഡനും കമലാ ഹാരിസിനും അടക്കം വിലക്ക്, 963 അമേരിക്കക്കാര്‍ക്ക് സ്ഥിരം പ്രവേശന വിലക്കേര്‍പ്പെടുത്തി റഷ്യ

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവര്‍ അടക്കം 963 പേര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി റഷ്യ . ഇവരെ സ്ഥിരമായി വിലക്കിയിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇക്കൂട്ടത്തിലുണ്ട്. ഹോളിവുഡ് താരങ്ങളായ മോര്‍ഗന്‍ ഫ്രീമാന്‍, സംവിധായകന്‍ റോബ് റെയ്നര്‍, എന്നിവരും പട്ടികയിലുണ്ട്. റഷ്യയെ കുറിച്ചുള്ള ഭയം വളര്‍ത്തുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ അമേരിക്കക്കാരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും മോസ്‌കോ അറിയിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ […]

International News

അമേരിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, പതിനെട്ടുകാരന്‍ അറസ്റ്റില്‍

അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന പതിനെട്ടുകാരനാണ് അക്രമി. വംശവെറിയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി. വെടിയേറ്റ പതിമൂന്ന് പേരില്‍ പതിനൊന്നുപേരും കറുത്തവര്‍ഗക്കാരാണ്. വെളുത്തവംശജനായ അക്രമി, ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. കറുത്തവര്‍ഗക്കാര്‍ ഏറെ താമസിക്കുന്ന പ്രദേശത്താണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. […]

International News

ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നു; ജോ ബൈഡന്‍

ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനെയാണ് ജോ ബൈഡന്റെ പ്രതികരണം. ‘ഇന്ന്, ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഓര്‍ക്കുന്നു, ഉയിഗറുകള്‍, റോഹിങ്ക്യകള്‍, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗങ്ങള്‍ എന്നിവ നേരിടുന്ന എല്ലാവരെയും’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യുഎസിനെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലീം വിഭാഗങ്ങള്‍ വലിയ പങ്കുവഹിക്കുന്നവരാണ്. എന്നാല്‍ ആഗോള തലത്തിലെ സാഹചര്യങ്ങളില്‍ ഈ വിഭാഗം വലിയ തോതില്‍ വിവേചനങ്ങളും അതിക്രമങ്ങളും […]

Kerala News

കോടിയേരിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

  • 21st April 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്ചയാകും കോടിയേരിയും അമേരിക്കയിലെത്തുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം.മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സയ്ക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മെയ് പകുതി വരെ മുഖ്യമന്ത്രി അമേരിക്കയിൽ തുടരും. മുഖ്യമന്ത്രി അടുത്ത മാസം പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന.പാർട്ടി പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്. ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി […]

International News

അമേരിക്കയെ പരോക്ഷമായി വിമർശിച്ചും ഇന്ത്യയെ പുകഴ്ത്തിയും ഇമ്രാൻ ഖാൻ

  • 1st April 2022
  • 0 Comments

ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനില്‍ക്കുന്നതിനിടെയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള തീരുമാനത്തെ സൂചിപിച്ചുകൊണ്ടായിരുന്നു ഇമ്രാനറെ പരാമർശം.രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പ്രശംസിക്കുന്നതിനോടൊപ്പം അമേരിക്കയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അമേരിക്ക എന്ന് പറഞ്ഞതിന് ശേഷം വിദേശ ശക്തിയെന്ന് തിരുത്തിയായിരുന്നു അമേരിക്കക്ക് […]

International News

നിങ്ങൾക്ക് പ്രശ്നം വരുമ്പോൾ ഇവർ ഒന്നിക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി ദലീപ് സിംഗ്

  • 1st April 2022
  • 0 Comments

യുക്രൈൻ യുദ്ധത്തിൽ റഷ്യയോട് മൃദു സമീപനം സ്വീകരിക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി യു എസ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ഠാവ് ദലീപ് സിം​ഗ്. ഇന്ത്യയും ചൈനയും അതിർത്തി പ്രശ്നം വരുമ്പോൾ റഷ്യ ഇന്ത്യക്കൊപ്പമുണ്ടാവില്ലെന്ന് ദലീപ് സിംഗ് പറഞ്ഞു. ‘ആരും സ്വയം കളിയാക്കരുത് ചൈനയുമായുള്ള ഈ ബന്ധത്തിൽ റഷ്യ ജൂനിയർ പങ്കാളിയാവാൻ പോവുകയാണ്. റഷ്യയുടെ മേൽ ചൈന എത്ര മേൽ സ്വാധീനം നേടുന്നോ അത്രയും ഇന്ത്യയ്ക്കത് ഹിതകരമല്ല. ചൈന വീണ്ടും നിയന്ത്രണ രേഖ ലംഘിച്ചാൽ ( ലൈൻ ഓഫ് ആക്ച്വൽ […]

International News

യുക്രൈനിൽ റഷ്യ തിരിച്ചടി നേരിടുന്നു; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്

  • 9th March 2022
  • 0 Comments

യുക്രൈനില്‍ റഷ്യന്‍ സൈന്യം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും യുക്രൈന്റെ ഭാഗത്തുനിന്നുള്ള കനത്ത ചെറുത്തുനില്‍പ്പുകള്‍ക്കിടയില്‍ കീവില്‍ ഒരു പാവസര്‍ക്കാര്‍ സ്ഥാപിക്കാനുള്ള പുതിന്റെ പദ്ധതി വിജയിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. രഹസ്യാന്വേഷണ മേധാവികള്‍ ചൊവ്വാഴ്ച യുഎസ് എംപിമാരോട് ഇത് സംബന്ധിച്ച് വിശദീകരണം നടത്തി. അടുത്ത ആഴ്ചകളില്‍ പുടിൻ ആക്രമണം ശക്തമാക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. യുക്രൈന്‍ മുഴുവന്‍ പിടിച്ചെടുക്കാനുള്ള പദ്ധതി റഷ്യ ഇനിയും തുടരുമോ എന്നത് വ്യക്തമല്ല. യുക്രൈനെ മുഴുവനായി കൈവശം വെക്കുന്നതും നിയന്ത്രിക്കുന്നതും റഷ്യയ്ക്ക് വെല്ലുവിളിയാകുമെന്നും […]

International News

റഷ്യൻ അധിനിവേശം 11 ദിവസത്തേക്ക്; സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ 3000പേരെ അയക്കാൻ അമേരിക്ക

  • 6th March 2022
  • 0 Comments

യുക്രൈനിലെ റഷ്യൻ അധിനിവേശം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മുതൽ നാലുവരെ ആക്രമണം നിർത്തി സാധാരണക്കാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയിരുന്നു . എന്നാൽ, നാലുമണിക്കുമുമ്പുതന്നെ റഷ്യ ഷെല്ലാക്രമണം പുനഃരാരംഭിച്ചു. ഇതോടെ തുറമുഖനഗരമായ മരിയോപോളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിർത്തിയതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ റഷ്യൻ സൈന്യം കീവിലെ ഹൈഡ്രോഇലക്ട്രിക് വൈദ്യുത നിലയം ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് യുക്രൈൻ പറഞ്ഞു. കീവിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഹൈഡ്രോഇലക്ട്രിക് […]

International News

അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം;മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

  • 21st December 2021
  • 0 Comments

അമേരിക്കയിൽ ആദ്യ ഒമൈക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്.തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും ഇവർക്ക് കോവിഡ് ബാധിക്കുകയും ചെയ്താൽ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18ന് വരെയുള്ള വിവരങ്ങള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് […]

International News

സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ വൈറസ് വകഭേദം സ്ഥിരീകരിച്ചു

  • 2nd December 2021
  • 0 Comments

സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യുഎഇയിൽ കഴിഞ്ഞ ആഴ്ച എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്​സിനേഷന്‍ പൂർത്തിയാക്കണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ പൗരനിലാണ്‌ ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 29 ന് കൊവിഡ് സ്ഥിരീകരിച്ച ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സൗദി അറേബ്യയിലും ഒമിക്രോൺ […]

error: Protected Content !!