Kerala kerala

ഷൊര്‍ണൂരില്‍ ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണു; ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണ് അപകടം. ഷൊര്‍ണൂര്‍ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുകളിലേക്കാണ് വൈദ്യുതി തൂണ്‍ പൊട്ടിവീണ് അപകടം ഉണ്ടായത്. കുളപ്പുള്ളിയില്‍ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡില്‍ മണ്ണാരംപാറയില്‍ പുലര്‍ച്ചക്ക് 4: 30 നായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി വൈദ്യുത ലൈനില്‍ കൊളുത്തി വലിച്ചതോടെ നാല് തൂണുകള്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതില്‍ ഒരു പോസ്റ്റാണ് ആംബുലന്‍സിന്റെ മുകളില്‍ വന്ന് വീണത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആംബുലന്‍സിനുള്ളിലുണ്ടായിരുന്നവര്‍ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

kerala Kerala

പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കോവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നല്‍കിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്‍ ബിനു പറഞ്ഞു.

Kerala kerala

‘സഹോദരന്‍ ടെറസില്‍ നിന്ന് വീണു, അനക്കമൊന്നുമില്ല, നീ പെട്ടെന്ന് വരണം’; ഷര്‍ട്ടിടാതെ രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

തൃശൂര്‍: ഷര്‍ട്ടിടാതെ രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആംബുലന്‍സില്‍ ചാടിയിറങ്ങി രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആശുപത്രി ജീവനക്കാര്‍ക്കൊപ്പം അകത്തേക്ക് പായുന്ന ഷര്‍ട്ടിടാത്ത ഡ്രൈവറുടെ അര്‍പ്പണബോധത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. തൃശൂര്‍ ചാവക്കാട് ചേറ്റുവ സ്വദേശി അജ്മലാണ് ഡ്രൈവര്‍. ട്രിപ്പ് കഴിഞ്ഞ് തളിക്കുളത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് കഴുകുകയായിരുന്നു അജ്മല്‍. ഇതിനിടെയാണ് കൂട്ടുകാരന്‍ വിളിക്കുന്നത്. ‘സഹോദരന്‍ ടെറസില്‍ നിന്ന് വീണു, അനക്കമൊന്നുമില്ല, നീ പെട്ടെന്ന് വരണം’. ഷര്‍ട്ടിട്ട് വരാന്‍ സമയമില്ലാത്തിനാല്‍ അജ്മല്‍ ആ രൂപത്തില്‍ […]

kerala Kerala

കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു

  • 30th December 2024
  • 0 Comments

കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിര്‍ത്തിയിലെ കാക്കഞ്ചേരിയില്‍ ഗതാഗതകുരുക്കില്‍ ആംബുലന്‍സുകള്‍ കുടുങ്ങി രണ്ട് രോഗികള്‍ മരിച്ചു. ഹൃദയാഘാതമുണ്ടായ എടരിക്കോട് സ്വദേശി സുലൈഖ ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടെ ആശുപത്രികളിലേക്ക് രോഗികളുമായി വന്ന ആംബുലന്‍സുകള്‍ ഗതാഗതകുരുക്കില്‍ കുടുങ്ങിയത്. അര മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. […]

Kerala News

ആംബുലൻസിന് മാർഗ്ഗതടസം സൃഷ്ടിച്ച സംഭവം; വാഹന ഉടമക്കെതിരെ കർശന നടപടിയുമായി എം വി ഡി

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ്ഗതടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഉടമയായ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി.ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലൻസിന് തടസം ഉണ്ടാക്കിക്കൊണ്ട് തരുൺ ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് കാർ ഓടിച്ചത്.പലതവണ […]

Local

ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ സംഘടിപ്പിച്ചു

  • 17th March 2023
  • 0 Comments

ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു കോഴിക്കോട് മേഖല നടത്തിയ ബിൽ എസ്ട്രെയിനിങ് ക്ലാസ്സും ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദരവും സ്വകാര്യ ആശുപത്രിയിൽ വെച്ചു നടന്നു. സഹീർ പള്ളിത്താഴം സ്വാഗതം പറഞ്ഞു. കോഴിക്കോട് മേഖലാ പ്രസിഡന്റ് യു എഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ പരിപാടി ഉൽഘാടനം നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ മുഖ്യത്ഥിയായി. ആംബുലൻസ് ഡ്രൈവർമാർക്കുള്ള ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ല […]

Kerala News

ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല, അപകടത്തില്‍ പരിക്കേറ്റ രോഗിയ്ക്ക് ദാരുണാന്ത്യം

  • 30th August 2022
  • 0 Comments

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കരുവന്‍തുരുത്തി സ്വദേശി കോയമോന്‍ (66) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തില്‍ വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ കോയമോന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആംബുലന്‍സില്‍ ബീച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും അതേ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആംബുലന്‍സിനകത്ത് ഡോക്ടര്‍മാരും കോയമോന്റെ ബന്ധുക്കളുമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജില്‍ […]

National News

പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സര്‍വീസ്; പദ്ധതിയുമായി ഉത്തർപ്രദേശ് ഡിസംബറോടെ ആരംഭിക്കും

  • 15th November 2021
  • 0 Comments

പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി യു പി സര്‍ക്കാര്‍.ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. പദ്ധതിക്കായി 515 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നും മന്ത്രി അവകാശപ്പെട്ടു. ഗുരുതര രോഗങ്ങള്‍ ബാധിച്ച പശുക്കള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആളുകളുടെ പരാതി സ്വീകരിക്കാന്‍ ലഖ്‌നൗവില്‍ പ്രത്യേക […]

Local News

സി.പി ഐ എംകുന്ദമംഗലം ലോക്കൽ കമ്മിറ്റി വാങ്ങിയ ആംബുലൻസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു

  • 3rd October 2021
  • 0 Comments

സി.പി ഐ എംകുന്ദമംഗലം ലോക്കൽ കമ്മിറ്റി വാങ്ങിയ ആംബുലൻസ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു . സി.പിഎം ഏരിയാ സെക്രട്ടറി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ: പി.ടി എറഹീം എം എൽ എ,എം.കെ മോഹൻദാസ് ,വി അനിൽകുമാർ ,കെ.ശ്രീധരൻ , ജനാർദ്ധനൻ കളരികണ്ടി, കെ.മോഹനൻ, ടി.ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു, കുന്ദമംഗലം ലോക്കൽ സെക്രട്ടറി എം.എംസുധീഷ് കുമാർ സ്വാഗതവും , ബഷീർ നീലാറമ്മൽ നന്ദിയും പറഞ്ഞു. കുന്ദമംഗലം ഏരിയയിൽ നിന്ന് ആക്രി […]

Trending

സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കുന്ദമംഗലത്ത് പ്രതിഷേധ പെൺകൂട്ടം

  • 19th September 2020
  • 0 Comments

കുന്ദമംഗലം: ആംബുലൻസിൽ ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത് സർക്കാരിൻ്റെ വീഴ്ചയാണെന്നും സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് വിമൻ ജസ്റ്റിസ് കുന്ദമംഗലത്ത് പ്രതിഷേധ പെൺകൂട്ടം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സലീന പുല്ലൂരാംപാറ ഉദ്ഘാടനം ചെയ്തു. സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻ്റെതെന്നും ഇരക്ക് മാനസിക പിന്തുണ നൽകാത്ത ശിശുക്ഷേമ വകുപ്പു മന്ത്രി ഷൈലജ ടീച്ചർ രാജിവെക്കണമെന്നും അവർ പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം തൗഹീദ അൻവർ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റിയംഗം മുബീനാ വാവാട്, സിൻസിലി വെള്ളിപറമ്പ്, ബുഷ്റ അനീസ് […]

error: Protected Content !!