മാപ്പുപറയില്ല;അംബേദ്കര്‍-മോദി താരതമ്യത്തിൽ നിലപാടിലുറച്ച് ഇളയരാജ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആർ. അംബേദ്കറും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയ സംഭവത്തിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീത സംവിധായകന്‍ ഇളജരാജ. ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരൻ ഗംഗൈ അമരൻ വഴി അറിയിച്ചു.ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ അവതാരികയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്. ഇത് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു.എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. സത്യം ഒരിക്കലും പറയാന്‍ മടിക്കുകയില്ല. […]
