National

ആനന്ദ് അംബാനി- രാധികാ മെര്‍ച്ചന്റ് വിവാഹം; സംഗീത പരിപാടിക്ക് പോപ് ഗായിക റിഹാന വാങ്ങുന്നത് വമ്പന്‍ തുക

  • 1st March 2024
  • 0 Comments

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ലോകപ്രശസ്ത പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്ന്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്നു ദിവസങ്ങളിലായാണ് വിവാഹാഘോഷം. 29കാരി രാധിക മര്‍ച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം. റിഹാനയെ കൊണ്ടുവരാന്‍ 8-9 ദശലക്ഷം യുഎസ് ഡോളറാണ് (6674 കോടി ഇന്ത്യന്‍ രൂപ) ചെലവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. റിഹാന ട്രൂപ്പിനൊപ്പം വ്യാഴാഴ്ച ജാംനഗറിലെത്തി. വിമാനത്താവളത്തില്‍നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച മുതല്‍ ആഘോഷങ്ങള്‍ക്ക് […]

National News

വിദേശ വിനിമയചട്ട ലംഘനം: അനിൽ അംബാനിയുടെ ഭാര്യ ടീന ഇഡിക്ക് മുന്നിൽ

ന്യൂഡൽഹി ∙ വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യയും മുതിർന്ന നടിയുമായ ടീന അംബാനിയെ വിളിച്ചുവരുത്തി എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനിൽ അംബാനിയെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണു ടീനയോടു ഹാജരാകാൻ ആവശ്യപ്പെട്ടത്. അംബാനിയുടെ കമ്പനികളുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ കേസിലാണു ടീനയെ വിളിപ്പിച്ചതെന്നാണു വിവരം. കേസ് വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല. റിലയൻസ് അനിൽ ധിരുഭായ് അംബാനി ഗ്രൂപ്പ് (എഡിഎജി) ചെയർമാനാണ് അനിൽ അംബാനി. യെസ് ബാങ്ക് പ്രമോട്ടർ റാണാ കപൂറുമായി […]

National News

അദാനിയെ പിന്തള്ളി സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി

  • 1st February 2023
  • 0 Comments

അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്.50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 […]

മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് വ്യവസായ ഭീമന്‍ ഴോങ് ഷന്‍ഷാന്‍ അതിസമ്പന്ന പട്ടികയില്‍

  • 31st December 2020
  • 0 Comments

ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഴോങ് ഷന്‍ഷാന്‍ ഒന്നാമത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 77.8 ബില്യണ്‍ യുഎസ് ഡോളറാണ് ഴാങ്ങിന്റെ ആസ്തി. ഈ വര്‍ഷം മാത്രം ഏഴു ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത്. 66 കാരനായ ഴാങ് മാധ്യമങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ്. ലോണ്‍ വോള്‍ഫ് (ഒറ്റപ്പെട്ട ചെന്നായ) എന്നാണ് ഇദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് […]

error: Protected Content !!