Kerala News

ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയേയും പിതാവിനേയും പൊലീസ് അപമാനിച്ചു സംസാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണം; വിഡി സതീശന്‍

  • 23rd November 2021
  • 0 Comments

ആലുവയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പൊലീസ് സംസാരിച്ചതാണ് മൊഫിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം മൊഫിയയുടെ പിതാവാണ് പറഞ്ഞത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്കു പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ […]

Kerala News

ആലുവയിൽ നവവധുവിന്റെ ആത്മഹത്യ; ആലുവ സിഐക്ക് എതിരെ നടപടി;ഡിവൈഎസ്പി അന്വേഷിക്കും

  • 23rd November 2021
  • 0 Comments

ആലുവയിൽ ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി.പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് ഒപ്പം പേര് പരാമര്‍ശിക്കപ്പെട്ട സിഐ സിഎല്‍ സുധീറിനെയാണ് സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കിയത്.ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു.മെഫിയയുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്താലത്തില്‍ സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്താനും […]

Kerala News

ചികിത്സ ലഭിക്കാതെ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ദാരുണമായ സംഭവമാണിതെന്നും വീഴ്ച കണ്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയോട് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഉത്തരവാദികൾക്ക് എതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരണപ്പെട്ടത്. നാണയം വിഴുങ്ങിയ കുട്ടിയുമായി കുഞ്ഞിന് ചികിത്സ തേടി ആലുവ മെഡിക്കൽ […]

Kerala

കോവിഡ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരണപ്പെട്ടു

  • 31st July 2020
  • 0 Comments

ആലുവ : കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫ് മരണപ്പെട്ടു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Kerala

തടവുകാരനും ഓഫിസര്‍ക്കും കൊവിഡ് ആലുവ സബ് ജയില്‍ അടച്ചു

  • 28th July 2020
  • 0 Comments

ആലുവ: തടവ്കാരനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കും പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനും അടച്ചിട്ടുണ്ട്.ആലുവ കടുങ്ങല്ലൂരില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത്ക ടുങ്ങല്ലൂരില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു.

Trending

ആലുവയിൽ നിന്ന് കേരളത്തിന് നന്ദി നൽകി ഭുവനേശ്വറിലേക്ക്

ആലുവ : ഒടുവിൽ അതിഥി തൊഴിലാളികളുടെ ആവിശ്യം സർക്കാർ പരിഗണിക്കുയാണ് ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇത്തരം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാരുകൾ നടപടി തുടങ്ങി. കേരളത്തിൽ ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് ഇന്നലെ രാത്രിയോടെ പുറപ്പെടുമ്പോൾ എല്ലായിടത്തും തൊഴിലാളികളുടെ നന്ദി പ്രകടമായിരുന്നു. ഇക്കഴിഞ്ഞ ലോക്ക് ഡൗണിലെ 39 ദിവസവും അതിഥി തൊഴിലാളികൾക്ക് മറ്റേത് സംസ്ഥാനം നൽകുന്നതിനേക്കാൾ പരിഗണന കേരളം നൽകി എന്നത് തീർച്ചയാണ്. ഭക്ഷണവും താമസവും തുടങ്ങി മുഴുവൻ സജീകരണവും ഒരുക്കാൻ സർക്കാരിനായി […]

error: Protected Content !!