Kerala News

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം;ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലില്‍ തത്സമയം കണ്ടു

  • 20th July 2022
  • 0 Comments

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്ത സംഭവം പൊലീസുകാരനായ ഭര്‍ത്താവ് തത്സമയം കണ്ടിരിക്കാമെന്ന് പൊലീസിന്റെ നിഗമനം.കഴിഞ്ഞ മെയ് 9നാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ് ല ആലപ്പുഴ എആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യ നജ്‌ല അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ഭാര്യ ആത്മഹത്യ ചെയ്ത […]

Kerala News

മണലെടുപ്പില്‍ വാക്‌വാദം;അമ്പലപ്പുഴ എംഎൽഎയെ പരിഹസിച്ച് ആഞ്ചലോസ്,ക്ഷമിക്കണേ സിംഹമേ’യെന്ന് പരിഹസിച്ച് എച്ച്.സലാം

തോട്ടപ്പള്ളി കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെ പരിഹസിച്ച സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന് ഫെയ്സ്ബുക്കിലൂടെത്തന്നെ മറുപടി നൽകി എച്ച്.സലാം എംഎൽഎ.കടൽ ക്ഷോഭത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി എംഎൽഎ ഇടപെട്ട് മണലെടുപ്പ് തടഞ്ഞതാണ് തർക്കത്തിന് തുടക്കം. എംഎൽഎയുടെ ഇടപെടലിനെ ചിരിദിനത്തോട് ഉപമിച്ചായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.എംഎല്‍എയുടെ നേതൃത്വത്തില്‍ മണലെടുപ്പ് തടഞ്ഞതിന്റെ പത്ര വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ പരിഹാസം. മേയിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനമെന്ന് അദ്ദേഹം കുറിച്ചു. തോട്ടപ്പള്ളിയിലെ […]

Kerala News

രാജിവച്ച സജി ചെറിയാന് തൽക്കാലം ‘സ്വീകരണമില്ല’കാലാവസ്ഥ പ്രതികൂലമെന്ന് വിശദീകരണം

മുൻ മന്ത്രി സജി ചെറിയാന്റെ സ്വീകരണം ഒഴിവാക്കി സി.പി.എം.വൈകിട്ട് 4ന് കാഞ്ഞിരത്തു മൂടിൽ നിന്ന് ആനയിച്ച് കൊണ്ടുവരാനായിരുന്നു തീരുമാനം.4.30ന് ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ സ്വീകരണ സമ്മേളനവും തീരുമാനിച്ചിരുന്നു .കാലാവസ്ഥ പ്രതികൂലമായതിനാൽ സ്വീകരണം മാറ്റി വെച്ചെന്നാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. പല സ്ഥലത്തും വെള്ളപ്പൊക്കം മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടിവരുന്നതും സ്വീകരണം മാറ്റാൻ കാരണമായെന്നാണ് അറിയിപ്പ്. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം സ്വീകരണം നടത്തുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.ഭരണഘടനാ നിന്ദ നടത്തിയതിന്റെ പേരിൽ സജി ചെറിയാൻ ഇന്നലെയാണ് രാജിവെച്ചത്.പത്തനംതിട്ട […]

Kerala News

മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു,കുട്ടിയെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കുട്ടിയെ മതവിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറും പള്ളൂരുത്തി ഡിവിഷന്‍ പ്രസിഡന്റ് ഷമീറും ചേര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിപ്പിക്കുന്നതില്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം […]

Kerala News

പോപ്പുല‍ര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസ്,കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ

ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. പോലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു.മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ […]

Kerala News

ലൈംഗീക അധിക്ഷേപം; ചേർത്തല എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ

ലൈംഗീക അധിക്ഷേപം നടത്തിയെന്ന വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിൽ ചേർത്തല എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ.വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനമായി. വൈസ് പ്രിൻസിപ്പാൾ ലൈംഗീക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടി എസ്എച്ച് നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിംഗ് കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നുഒരു പരിഷ‍്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കോളേജിൽ നടക്കുന്നതെന്നും ‘മാലാഖ’ എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ […]

Kerala News

ജി സുധാകരന്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവ്;സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന്‍ വീണ്ടും ജില്ലാ സെക്രട്ടേറിയേറ്റില്‍

  • 23rd April 2022
  • 0 Comments

മുതിർന്ന നേതാവ് ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി.ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റി പാര്‍ട്ടി സെന്റര്‍ ബ്രാഞ്ച് അംഗം എന്ന നിലയിലാണ് സുധാകരനെ ക്ഷണിതാവാക്കിയത്. സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന്‍ വീണ്ടും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. എച്ച് സലാം, ജി രാജമ്മ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.കായംകുളം എം.എൽ.എ യു.പ്രതിഭ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളും യോഗത്തിൽ ചർച്ചയായി. ഇക്കാര്യത്തിൽ യു.പ്രതിഭ വിശദീകരണം […]

Kerala News

ആലപ്പുഴ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റ് കൊലപാത കേസ് പ്രതി; വിവാദം

  • 9th March 2022
  • 0 Comments

പല രീതിയിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറുന്നതായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോൾ ഡി.വൈ.എഫ്.ഐ ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്തത് കൊലപാതക കേസ് പ്രതിയെ.അജു കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ആലപ്പുഴ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു. 2008ല്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ് ഇയാള്‍. ആലപ്പുഴ ജില്ലാ […]

Kerala News

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

  • 22nd January 2022
  • 0 Comments

കോവിഡ് പശ്ചാത്തലത്തിൽ ഈ മാസം 28ന് ആരംഭിക്കാനിരുന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ അറിയിച്ചു. 50 പ്രതിനിധികളെ ഉള്‍പ്പെടുത്തി സമ്മേളനം നടത്തുന്നതിന് വിലക്കില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത പരിഗണിച്ച് മാറ്റിവയ്ക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞശേഷമേ പുതിയ തീയതി നിശ്ചയിക്കൂ.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ട പ്രവര്‍ത്തകര്‍ പാര്‍ട്ടി സമ്മേളനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നതിനാലാണ് സമ്മേളനം മാറ്റുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.തൃശ്ശൂരിലും നടപടികൾ വെട്ടിച്ചുരുക്കി. തൃശൂർ […]

Kerala News

രണ്‍ജിത് വധകേസ്; നാല് എസ്ഡിപിഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ;ബൈക്കിൽ രക്തക്കറ

  • 21st December 2021
  • 0 Comments

ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതക കേസിൽ നാല് എസ്ഡിപിഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ. ഇവര്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി.ബൈക്കുകളിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. എസ്.ഡി.പി.ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രഞ്ജിത്ത് കേസിൽ ആരെയും പിടികൂടാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരിന്നു. അതിനിടയിലാണ് നാലുപേർ കസ്റ്റഡിയിലായെന്ന വിവരം പുറത്തുവരുന്നത്. അതേസമയം ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കളക്ടര്‍ വിളിച്ച സര്‍വകക്ഷി […]

error: Protected Content !!