Kerala kerala

ആലപ്പുഴയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനിയെന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും

  • 21st April 2024
  • 0 Comments

ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ തമിഴ്‌നാട് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Kerala kerala

ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു

  • 19th March 2024
  • 0 Comments

ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. 50 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉള്‍വലിയലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്‌കരമാക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്.

Kerala

ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അമ്മയും അച്ഛനും ഒരേ കയറില്‍ തൂങ്ങി മരിച്ചു; സംഭവം ആലപ്പുഴയില്‍

  • 1st December 2023
  • 0 Comments

ആലപ്പുഴ: കുട്ടനാട് തലവടിയില്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, സൗമ്യ ദമ്പതികളാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം. മൂന്നു വയസുള്ള ഇരട്ട കുട്ടികളായ ആദി, ആതില്‍ എന്നിവരെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷമാണ് സുനുവും സൗമ്യയും ഒരേ കയറില്‍ തൂങ്ങി മരിച്ചത്. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കുടുംബ വീട്ടില്‍ താമസിക്കുന്ന അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളില്‍ ഇവരെ മരിച്ച […]

Adventure Culture Entertainment Kerala News

ജലോത്സവം; മുഖ്യമന്ത്രി എത്തിയില്ല, പകരം വളളം കളി ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

  • 12th August 2023
  • 0 Comments

ആലപ്പുഴ: ആവേശത്തോടെ 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി സജി ചെറിയാൻ ജലമാമാങ്കം ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകില്ലെന്നതിനാലാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ രാജൻ, വീണാ ജോര്‍ജ്, സജി ചെറിയാൻ, എംബി രാജേഷ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ […]

Adventure Culture Entertainment Kerala kerala politics Lifestyle Trending

ആവേശതുഴയെറിയാൻ ; നെഹ്‌റു ട്രോഫി വള്ളംകളി നാളെ

  • 11th August 2023
  • 0 Comments

69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർണം. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിങ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 20 ഡിവൈഎസ്പി, 50 ഇൻസ്‌പെക്ടർ, 465 എസ്ഐ എന്നിവരുൾപ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട […]

Kerala

ആലപ്പുഴ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

  • 23rd January 2023
  • 0 Comments

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവിൽ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ വിശദമായി പരിശോധിക്കുകയാണ്. ആലത്തൂർ സ്വദേശികളായ പ്രസാദ്(25), ഷിജിൻദാസ്(24), മനു(24), തിരുവനന്തപുരം മുട്ടട സ്വദേശി സുമോദ്, കൊല്ലം സ്വദേശി അമൽ(28) എന്നിവരാണ് […]

Kerala

ആലപ്പുഴയിൽ ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് കെട്ടിയിട്ട് മർദ്ദനം ; ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

  • 14th December 2022
  • 0 Comments

ആലപ്പുഴ: കായംകുളം കറ്റാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദനം. 25 വയസ്സുകാരിയെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാന്‍, ഇയാളുടെ സഹായികളായ അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഭര്‍ത്താവും ഇയാളുടെ ബന്ധുക്കളും ദുര്‍മന്ത്രവാദത്തിനിരയാക്കി ഉപദ്രവിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞദിവസമാണ് ഐ ടി […]

Kerala

ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

  • 10th December 2022
  • 0 Comments

ആലപ്പുഴ: ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. 56 വയസായിരുന്നു. ശ്രീദേവി സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിടെ എട്ടരയോടെ ദേശീയപാതയിലൂടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിങ്ങോലി സ്വദേശിനിയാണ് ശ്രീദേവി. ഭര്‍ത്താവ് രാജന്‍. അര്‍ജുന്‍, ആരതി, എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.

Kerala

അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടം; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി

  • 11th September 2022
  • 0 Comments

ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷി (45) ന്റെ മൃതദേഹമാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. അച്ചൻകോവിലാറിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ചെറുകോൽ മനാശെരിൽ വിനീഷ്, ചെന്നിത്തല സ്വദേശി,വൃന്ദാവനത്തിൽ രാഗേഷ്, എന്നിവർ […]

Kerala News

പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു;കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

  • 26th July 2022
  • 0 Comments

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.ചുമതലയേൽക്കാൻ എത്തിയപ്പോഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ശ്രീറാം ചുമതലയേറ്റത്.ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ […]

error: Protected Content !!