എസ്എഫ്‌ഐയുടെ റാഗിങ് പരാതിയെ തുടർന്ന് അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു, ആസൂത്രിത നീക്കമെന്ന് ആരോപണം
യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതിയുമായി എസ്എഫ്‌ഐ രംഗത്തുവന്നു. എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ പാലയാട് കാമ്പസിലാണ് വിദ്യാർത്ഥി സംഘർഷമുണ്ടായത്. എസ്എഫ്‌ഐ പ്രവർത്തകരും സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന് പിന്നാലെ അലൻ ഷുഹൈബിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികളെ സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ റാഗ് ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ പരാതി. കാമ്പസിലെ […]
