ഇന്ത്യയാണ് എനിക്ക് എല്ലാം;കനേഡിയൻ പാസ്‌പോർട്ട് റദ്ദാക്കാനാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അക്ഷയ് കുമാർ
കനേഡിയൻ പൗരത്വത്തെച്ചൊല്ലി ബോളിവുഡ് താരം അക്ഷയ് കുമാർ പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്.ഇപ്പോഴിതാ കനേഡിയന്‍ പാസ്പോര്‍ട്ട് റദ്ദാക്കാനാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് സൂപ്പർതാരം. പാസ്‌പോർട്ട് മാറ്റാൻ അപക്ഷേിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.‘‘ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും1990-കളിൽ തന്റെ കരിയർ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 […]