ചെറുകിട വ്യവസായ നിക്ഷേപങ്ങള്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കും- മന്ത്രി എ കെ ശശീന്ദ്രന്‍
കേരളത്തില്‍ ചെറുകിട നിക്ഷേപങ്ങള്‍ ധാരാളമായി ഉണ്ടായാല്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ല വ്യവസായ നിക്ഷേപക സംഗമം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട നിക്ഷേപങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രാദേശിക തലത്തില്‍ തൊഴിലവസരങ്ങള്‍ ധാരാളം ഉണ്ടാകും. അതു വഴി സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകും . കേരളത്തില്‍ ഒരു വ്യവസായവും നടക്കില്ല എന്ന സംരംഭകരുടെ മനോഭാവം അറുപത് ശതമാനം മാറിക്കഴിഞ്ഞു. ചുവപ്പുനാടയില്‍ കുരുങ്ങി വ്യവസായങ്ങള്‍ മുടങ്ങുന്ന […]