നാഷ്നൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണമെന്ന് അഖിൽ മാരാർ
ദേശീയ ചലച്ചിത്ര അവാര്‍ഡ് നിർണയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍. ദേശീയ അവാർഡ് ജൂറി ചെയർമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണമെന്നും ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ കുറിച്ചു. ‘‘നാഷ്നൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണം. അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി […]


