നടി അകാൻഷയുടെ മരണം: ഗായകനും സഹോദരനുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
വാരാണസി∙ ഭോജ്പുരി നടി അകാൻഷ ദുബെ (25)യെ സാരാനാഥിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗായകൻ സമർ സിങ്ങിനും സഹോദരൻ സഞ്ജയ് സിങ്ങിനുമെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇരുവരും രാജ്യം വിടുന്നത് തടയാൻ എല്ലാ വിമാനത്താവളങ്ങളിലേക്കും അവരുടെ വിശദാംശങ്ങൾ അയച്ചിട്ടുണ്ടെന്ന് സാരാനാഥ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധർമ്മപാൽ സിങ് പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് അകാൻഷയുടെ അമ്മ മധു ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സമർ സിങ്ങിനും സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തത്. അകാൻഷയും […]
