Kerala News

പീഡനക്കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണം; നിയമസഭയിൽ ആഞ്ഞടിച്ച് വിഡി സതീശൻ

  • 22nd July 2021
  • 0 Comments

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീയുടെ കൈയ്യിൽ കയറി പിടിച്ചത് നല്ല രീതിയിൽ തീർക്കുന്നത് എങ്ങനെയാണെന്നും ഇങ്ങനെയാണെങ്കിൽ പീഡനക്കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണമെന്നും പരിഹസിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎൽഎ കൊണ്ടു വന്ന അടിയന്തര പ്രമേയാനുമതിക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എഫ്ഐആർ ഇടാൻ വൈകിയെന്ന ആരോപണം പൊലീസ് മേധാവി അന്വേഷിക്കും. പാർട്ടികാര്യമെന്ന നിലയിലാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്. എന്നാൽ അതിനപ്പുറം […]

Kerala News

മരം മുറി വിവാദം ; കേസെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകും; എ കെ ശശീന്ദ്രന്‍

  • 17th July 2021
  • 0 Comments

അനധികൃത മരം മുറി വിവാദത്തില്‍ കേസെടുക്കാനുള്ള വനവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ദോഷം വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും. മരം മുറിക്കലില്‍ കുറ്റക്കാര്‍ ആരെന്ന് കോടതി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ എന്നതുള്‍പ്പെടെ കോടതി പരിശോധിക്കട്ടെ എന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം, മരം മുറി വിവാദത്തില്‍ കേസെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഡിഎഫ്ഒയുടെ കത്ത്. കേസെടുക്കാത്ത ഉദ്യോഗസ്ഥരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് […]

Kerala News

എൻ സി പി യോഗത്തിൽ ബഹളവും കൈയാങ്കളിയും

  • 4th March 2021
  • 0 Comments

കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. എ.കെ. ശശീന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്നും പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ബഹളം ഉണ്ടാവുകയും കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു.. മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം […]

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ

  • 30th November 2020
  • 0 Comments

വൈറ്റില കെഎസ്ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക. അതേസമയം, അപകടത്തിനിരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം […]

error: Protected Content !!