വന്യജീവി ആക്രമണ വിഷയം സമവായത്തിലൂടെ പരിഹരിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍
വന്യജീവി ആക്രമണങ്ങളുടെ പേരില്‍ മലയോര മേഖലയെ കലാപ ഭൂമിയാക്കുകയല്ല വേണ്ടതെന്നും പകരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരസ്പര സമവായത്തിലൂന്നിയുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വനം വകുപ്പ് നേതൃത്വം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനമഹോത്സവത്തിന്റെ സമാപനവും പൂര്‍ത്തീകരിച്ച ചാലിയം നഗരവനം പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഭൂമിയെ ഹരിതാഭമാക്കി നിലനിര്‍ത്തുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും ശുദ്ധവായുവും ശുദ്ധ ജലവും ലഭ്യമാക്കുന്നതിനും കാടുകളുടെ സംരക്ഷണം […]