വില്ലേജ് ഓഫീസ് നവീകരണം ഭൂരേഖകള്‍ സംരക്ഷിക്കാൻ: മന്ത്രി
പൊതുജനത്തിന്റെ ഭൂ രേഖകള്‍ സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്ന്പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ,നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ .കെ ബാലന്‍ പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു നവീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷംരൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന കുത്തന്നൂര്‍ 1 വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]



