Kerala News

കെ എസ് ഇ ബി തർക്കത്തിൽ സിപിഎം ഇടപെടുന്നു;ഇന്ന് ചർച്ച

  • 11th April 2022
  • 0 Comments

കെ എസ് ഇ ബി തർക്കത്തിൽ സി പി എം ഇടപെടുന്നു.സി പി എം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ച് ചർച്ച നടത്തും.സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്.ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സമ്മേളന വേദിയിൽ വെച്ച് എകെ ബാലൻ പ്രതികരിച്ചിരുന്നു. അനുഭവം […]

Kerala News

രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണം; എ കെ ബാലൻ

  • 7th April 2021
  • 0 Comments

സുകുമാരൻ നായർക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എ. കെ ബാലൻ. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം സുകുമാരൻ നായർ കാണിക്കണമെന്ന് എ. കെ ബാലൻ പറഞ്ഞു.ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്താവനയാണ് രാഷ്ട്രീയത്തിൽ കത്തിപ്പടരുന്നത്. രാഷ്ട്രീയം പറയുന്നതിൽ എതിർപ്പില്ല. രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതുകൊണ്ടാണ് ദൈവത്തിന്റെ പേരു പറയുന്നത്. ഭരണഘടനാ വിരുദ്ധമായി പറഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതെന്നും എ. കെ ബാലൻ പറഞ്ഞു. . ജി. സുകുമാരൻ നായരുടെ രാഷ്ട്രീയ താത്പര്യം തുറന്നു കാണിക്കണമെന്ന് […]

Kerala News

സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

  • 26th February 2021
  • 0 Comments

സെക്രട്ടേറിയറ്റിന് മുൻപിൽ ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്താൻ നിയമമന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഡിവൈഎഫ്ഐ നേതാക്കളും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രിതല ചർച്ച ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി. അനുകൂല ഉത്തരവുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഇന്നു പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ തീരുമാനം നീണ്ടുപോകുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്കുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് എൽഡിഎഫും താൽപര്യപ്പെടുന്നു. […]

Kerala

സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ്;എകെ ബാലൻ

  • 5th February 2021
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ ചെത്ത്തൊഴിലാളി പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി എകെ ബാലൻ. അച്ഛൻ ചെത്ത് തൊഴിലാളിയായത് പിണറായിയുടെ തെറ്റാണോയെന്നും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പോകാൻ പാടില്ലെന്നത് അധമബോധമാണെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സുധാകരനെ കാണുമ്പോൾ മുട്ട് വിറയ്ക്കുന്ന കോൺഗ്രസ്‌കാരുണ്ട്. സുധാകരൻ അങ്ങനെ പറയാൻ പാടില്ലെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസുകാർ കാട്ടണം. കൊവിഡ് വഹിച്ചു കൊണ്ടാണ് ചെന്നിത്തലയുടെ ജാഥ. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ കോൺഗ്രസിന് ഉള്ള […]

Kerala News

നിയമസഭ സമ്മേളനം; അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിർഭാഗ്യകരവുമാണ്;എ.കെ. ബാലൻ

  • 25th December 2020
  • 0 Comments

വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ലെന്ന് നിയമ മന്ത്രി എ.കെ. ബാലൻ. നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിർഭാഗ്യകരവുമാണ്. ഗവർണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളിൽ നിന്ന് കൊണ്ടാവണമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി. കാ​ർ​ഷി​ക പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​േ​മ്മ​ള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ കഴിഞ്ഞ ദിവസം ഗ​വ​ർ​ണ​ർ ത​ള്ളിയിരുന്നു.

വാളയാർ കേസിൽ സർക്കാർ ഇരകളോടൊപ്പമാണ്; എ.കെ. ബാലൻ

  • 12th November 2020
  • 0 Comments

വാളയാറിൽ സഹോദരികൾ ദുരൂഹ മരണത്തിന് ഇരയായ സംഭവത്തിൽ ഇരകൾക്കെതിരെ ഒരു സമീപനവും സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി എ.കെ ബാലൻ. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ പ്രവർത്തകരും പെൺകുട്ടിയുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം മന്ത്രി ബാലന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇവരുമായി പാലക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് മന്ത്രി കൂടിക്കാഴ്ച നടത്തി.പ്രധാന പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി എന്ന ആരോപണം മാതാപിതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. ഇതിന് വഴിയൊരുക്കിയ സാജനെന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. പുനരന്വേഷണത്തിന് തടസ്സമില്ല എന്ന് മന്ത്രി […]

News

കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കണം; വി മുരളീധരന് മറുപടിയുമായി എ.കെ ബാലന്‍

സര്‍ക്കാറിന് ലഭിച്ചത് കേന്ദ്രത്തിന്റെ അഭിനന്ദനം അല്ലെന്ന് പറഞ്ഞ വി. മുരളീധരന് മറുപടിയുമായി എ.കെ ബാലന്‍. സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എ.കെ ബാലന്‍ പറഞ്ഞു. വി. മുരളീധരന്‍ കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കണമെന്ന് പറഞ്ഞ മന്ത്രി, മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീല്‍ഡും മതിയെന്നും കേരളം കത്തില്‍ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ സര്‍ക്കാരിന് […]

Local

മികച്ച പാർലമെന്റേറിയൻമാരായ വിദ്യാർത്ഥികൾ മന്ത്രി എ.കെ.ബാലനെ സന്ദർശിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് സംഘടിപ്പിച്ച 2018-19 ലെ യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻമാരായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിയമ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനെ സന്ദർശിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ പഠനമേഖലയുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ ആദ്യമേ മനസിൽ കാണണമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ഇന്ന് ലഭിക്കുന്നത്. പൊതുവിദ്യാഭ്യാസരംഗം ഇന്ന് ഏറെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ നടന്ന മുഖാമുഖത്തിൽ നിരവധി സമകാലിക വിഷയങ്ങൾ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാർത്ഥികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റും മന്ത്രി […]

Kerala

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പോളണ്ടിൽ തൊഴിലവസരം ഒരുക്കും

പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക്  തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള  പ്രതിനിധിസംഘം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോർസെവ്‌സ്‌കി, കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റും  സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റർ ക്ലബ്ബിലെ വിദഗ്ധൻ മിഷേൽ വിസ്ലോവ്‌സ്‌കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി. എം. മിഥുൻ […]

Local

പട്ടികജാതി മേഖലയില്‍ പ്രവൃത്തി പൂര്‍ത്തീകരണത്തില്‍ കാലതാമസമുണ്ടാകരുത് -മന്ത്രി എ.കെ ബാലന്‍

പട്ടികജാതി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതിവകുപ്പ് ജില്ലാ ഓഫീസുകള്‍ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് ഗുണഭോക്താക്കളുമായും നിര്‍വഹണ ഏജന്‍സികളുമായും യോഗം ചേരണമെന്നും ജില്ലാ റിവ്യൂവിനൊപ്പം തന്നെ പ്രവൃത്തി നടത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി.  സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ളവരാണ് പട്ടികജാതിക്കാര്‍. കാലതാമസം വരുത്താതെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകണം. പ്രവൃത്തി നടത്തുന്നതിന് […]

error: Protected Content !!